മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു എ തോമസ് അന്തരിച്ചു

mathew A thomas passes away

മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു എ തോമസ് അന്തരിച്ചു. 60 വയസായിരുന്നു. പുനലൂരിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ആണ്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും. പുനലൂരിലെ വസതിയിൽ ഇന്നലെ രാത്രി ഇദ്ദേഹം തനിച്ചായിരുന്നു എന്നാണ് വിവരം. കുടുംബാംഗങ്ങൾ ബന്ധു വീട്ടിലായിരുന്നു. ഫോൺ എടുക്കാതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ച് എത്തുകയും തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

കോട്ടയത്ത് ദീർഘകാലം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ചിട്ടുണ്ട്. 2000 ൽ ആണ് കോട്ടയം ലേഖകനായി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് 2011 മുതൽ 2014 വരെ തിരുവനന്തപുരം ബ്യൂറോ ചീഫായി പ്രവർത്തിച്ചു. അതേസമയം മാത്യു എ തോമസ് പത്രപ്രവർത്തനം തുടങ്ങിയത് മലയാള മനോരമയിലാണ്.

Veteran journalist Mathew A. Thomas passes away

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News