ലേബർ കോഡ് നടപ്പാക്കുന്നതിനെതിരെ പത്രപ്രവർത്തക യൂണിയനും കെഎൻഇഎഫും പ്രതിഷേധിച്ചു

protest

ലേബർ കോഡ് നടപ്പാക്കുന്നതിനെതിരെ കോട്ടയത്ത് പത്രപ്രവർത്തക യൂണിയനും കെ എൻ ഇ എഫും പ്രതിഷേധിച്ചു. പ്രസ് ക്ലബിൽ നിന്നും ഗാന്ധി സ്ക്വയറിലേക്കായിരുന്നു പ്രതിഷേധ മാർച്ച്. തുടർന്ന് സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രകടനം നടത്തി. പ്രസ്ക്ലബ് പ്രസിഡൻ്റ് അനീഷ് കുര്യൻ, സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

അതേസമയം, ലേബർ കോഡിനെതിരെ ശക്തമായ എതിർപ്പ് സംസ്ഥാനത്ത് തുടരുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. 2021ലെ കരട് ചട്ട വിജ്ഞാപനത്തിൽ സർക്കാർ തുടർ നടപടി സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കരടുചട്ട വിജ്ഞാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള മലയാള മനോരമയുടെ ശ്രമം വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘എസ് ഐ ആര്‍ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് നടപ്പിലാക്കും’: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ യു ഖേൽക്കർ

സംസ്ഥാന സർക്കാരുമായി ആലോചിക്കാതെയാണ് കേന്ദ്രം ഇതിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രതിഷേധം അറിയിച്ചു തന്നെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News