നുണകളുടെ ഭാണ്ഡക്കെട്ടുമായ ചര്‍ച്ചക്ക് വന്ന എൻ കെ പ്രേമചന്ദൻ; പൊളിച്ചടുക്കി അഡ്വ കെ അനില്‍കുമാര്‍

K Anilkumar exposed premachandran lies

തെരഞ്ഞെടുപ്പ് കാലം വന്നപ്പോൾ പതിവു പോലെ ഇഡി കിഫ്ബിക്കെതിരെ നോട്ടീസുമായി കളത്തിലിറങ്ങി. മുൻ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തും ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തും ഇതു പോലെ കിഫ്ബിക്കെതിരെ നോട്ടീസുമായി ഇഡി കളത്തിലിറങ്ങിയിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്തും ഇഡി പതിവുതെറ്റിച്ചില്ല, അവസരം മുതലെടുത്ത് തെറ്റായ വസ്തുതകൾ പ്രചരിപ്പിക്കാൻ യുഡിഎഫും ബിജെപിയും അവർക്ക് കുടപിടിക്കുന്ന മാധ്യമങ്ങളും രം​ഗത്തെത്തി.

കേരളത്തിലെ മാധ്യമങ്ങളുടെ ചർച്ചാവേളയിലും കിഫ്ബി വിഷയമായി പതിവുപോലെ നുണകളുടെ ഭാണ്ഡക്കെട്ടുമായി യുഡിഎഫ് പ്രതിനിധികളും എത്തി. അത്തരമൊരു ചാനൽ ചർച്ചയിൽ യുഡിഎഫ് എംപിയായ അർഎസ്പിയുടെ എൻ കെ പ്രേമചന്ദ്രനും പതിവുപോലെ കള്ളം പറയാൻ ആരംഭിച്ചു. പക്ഷെ പറഞ്ഞ കള്ളങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ സിപിഐ എം പ്രതിനിധിയായ അഡ്വ. കെ അനിൽ കുമാർ പൊളിച്ചടുക്കുകയും ചെയ്തു.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് നൽകിയെന്നായിരുന്നു പ്രേമചന്ദ്രൻ പൊട്ടിച്ച ആദ്യ നുണബോംബ്. ഇല്ലാത്ത സമൻസിനെ പറ്റി പറഞ്ഞതിന് കൃത്യമായ മറുപടി അഡ്വ. കെ ആനിൽകുമാർ നൽകി. അങ്ങനെ ഒരു സമൻസുണ്ടോ എന്ന് ചോദിച്ചപ്പോൾ മറുപടിയില്ലാതെ മൗനം പാലിക്കാനെ എൻ കെ പ്രേമചന്ദ്രന് സാധിച്ചുള്ളൂ.

Also Read: രാഹുൽ രക്ഷപ്പെട്ടത് മുതിർന്ന കോൺഗ്രസ് പ്രവർത്തകന്റെ ഒത്താശയോടെയോ; രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഉണ്ടായിരുന്നത് കോൺഗസ് നേതാവിൻ്റെ വീട്ടിലെന്ന് സൂചന

എംപിയാണെന്നുള്ളത് ചാനൽ ഫ്ലോറിൽ ഇരുന്ന് നുണ പറയാൻ ഉള്ള ലൈസൻസാണെന്ന് കരുതരുതെന്നും അഡ്വ. കെ അനിൽകുമാർ എൻ കെ പ്രേമചന്ദ്രനോട് പറഞ്ഞു. ഇത്തരത്തിലുള്ള അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നത് മനഃപൂർവമാണെന്നും അഡ്വ. കെ അനിൽകുമാർ ചൂണ്ടിക്കാട്ടി.

ആദ്യത്തെ കള്ളം പൊളിഞ്ഞ് നിസഹായനായി ഇരുന്ന എൻ കെ പ്രേമചന്ദ്രൻ അടുത്ത ഒരു നുണ പറഞ്ഞ് രക്ഷപ്പെടാനുള്ള പഴുതാണ് പിന്നീട് നോക്കിയത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നിതിൻ ഗാഡ്കരെയും സന്ദർശിച്ചതിനു ശേഷമാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്ന അടുത്ത നുണ പറഞ്ഞ് ചർച്ചയിൽ കളം പിടിക്കാൻ വീണ്ടും നോക്കിയതാ. പക്ഷെ അത് സ്വന്തം വായിൽ കയറി ഇരുന്ന് വെടിവെച്ചത് പോലെയായന്ന് മറുപടി കിട്ടയപ്പോൾ ആണ് എൻ കെ പ്രേമചന്ദ്രന് മനസ്സിലായത്.

പ്രധാനമന്ത്രി വിളിച്ചാൽ ഉടനെ ചായ കുടിക്കാൻ ഓടിച്ചെന്ന പ്രേമചന്ദ്രന്റെ കഥയും, സീറ്റ് ബുക്ക് ചെയ്തു വെച്ചിട്ട് വരുന്ന ശീലം ആർക്കാണെന്നും അഡ്വ കെ അനിൽകുമാർ ഒർമിപ്പിച്ചു.

Also Read: ‘മസാലബോണ്ട് സംബന്ധിച്ച ED-യുടെ അന്വേഷണം ഉള്ളിയുടെ തൊലി പൊളിക്കുന്നതുപോലെയായി; കിഫ്ബി മസാലബോണ്ട് പണം വിനിയോഗിച്ചിട്ടുള്ളത് ചട്ട പ്രകാരം എല്ലാ മാനദണ്ഡവും പാലിച്ചു തന്നെ’; ഡോ. ടി എം തോമസ് ഐസക്ക്

അപ്പോഴേക്കും അവതാരക പ്രേമചന്ദ്രനെ രക്ഷപ്പെടുത്താനായി ചർച്ചയിൽ കയറി ഇടപ്പെട്ടെങ്കിലും ‘പ്രധാനമന്ത്രി ചായ കുടിക്കാൻ വിളിച്ച ഉടനെ ഓടിച്ചെല്ലുക, എന്നിട്ട് പ്രധാനമന്ത്രിയുമായി വട്ടമേശ സമ്മേളനം നടത്തുക വ്യക്തിപരമായി ചർച്ചകളിൽ ഏർപ്പെടുക’ എന്നീ കാര്യങ്ങളൊക്കെ ആരാണ് ചെയ്യുന്നത് എന്ന് അഡ്വ കെ അനിൽകുമാർ ചര്‍ച്ചയില്‍ പ്രേമചന്ദ്രനെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു.

കേന്ദ്ര സർക്കാർ കേരളത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ യൂണിയൻ സർക്കാർ ഒരു സംസ്ഥാന സർക്കാരിനോട് യുദ്ധം പ്രഖ്യാപിച്ചപ്പോൾ കേരളീയരായ എംപിമാർ കേരളീയരായ കോൺഗ്രസുകാർ കേരളീയരായ യുഡിഎഫുകാർ കേരളത്തിനൊപ്പം നിൽക്കും എന്നാണ് നമ്മൾ വിചാരിക്കുന്നത്. എന്നാല്‍ പതിവുപോലെ യുഡിഎഫ് എംപിമാര്‍ ഒറ്റുകാരാകുന്ന കാ‍ഴ്ചയാണ് കാണുന്നതെന്നും. കേരളം നേടിയ നേട്ടങ്ങൾ കാണാതിരിക്കാൻ ശ്രമിക്കുന്നവരുടെ കണ്ണുകടിയാണ് ഇപ്പോ‍ഴുള്ളതെന്നും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ കേരളത്തിലെ ജനങ്ങ‍ള്‍ക്ക് അറിയാമെന്നും ആ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ ജനങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നതെന്നും അഡ്വ. കെ അനില്‍ കുമാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News