
ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കെ സി വേണുഗോപാലിനെതിരെ സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ അനില്‍കുമാര്‍ രംഗത്ത്. ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ് വെള്ളം കയറാത്ത ഉയരത്തില്‍ നിര്‍മ്മിച്ച് പൂര്‍ത്തിയായി വരുകയാണ്. വളരെ ഉയര്‍ത്തി റോഡില്‍ പാലം പോലെ പണിതിട്ടുള്ള ഭാഗങ്ങള്‍ ഉണ്ട്. കുട്ടനാട്ടുകാര്‍ 2018ല്‍ അനുഭവിച്ച ദുരിതം അവര്‍ത്തിക്കാതിരിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ആ പദ്ധതി നടപ്പാക്കിയത്. കെ.സി വേണുഗോപാലിന് എന്തു നുണയും പറയാമോയെന്നും വ്യാജ പ്രചാരണത്തിനെതിരെ കുട്ടനാട്ടിലെ മനുഷ്യര്‍ പ്രതികരിക്കണമെന്നും അനില്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
കെ.സി.വേണുഗോപാലിൻ്റെ
അല്പബുദ്ധി..
ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ്
വെള്ളം കയറാത്ത ഉയരത്തിൽ നിർമ്മിച്ച് പൂർത്തിയായി വരുന്നു ..
30 കിമി നീളം കാണും.
വളരെ ഉയർത്തി റോഡിൽ പാലം പോലെ പണിതിട്ടുള്ള ഭാഗ@ങ്ങൾ ഉണ്ട്.
130 കോടിയിൽ താഴെ ചിലവ്:
ഒരു കിമി .. ഉദ്ദേശം 4.25 കോടിയായി കാണും:
കുട്ടനാട്ടുകാർ 2018ൽ ൽ അനുഭവിച്ചയെ ദുരിതം അവർത്തിക്കാതിരിക്കാനാണു് ഒന്നാം പിണറായി സർക്കാർ ആ പദ്ധതി നടപ്പാക്കിയത്..
കിലോമീറ്ററിന് 37 കോടിയിയെങ്കിൽ
ആയിരം കോടി വേണ്ടേ?
കെ.സി വേണുഗോപാലിനു് എന്തു നുണയും പറയാമോ ?
കുട്ടനാട്ടിലെ മനുഷ്യർ പ്രതികരി@ക്കുക
അഡ്വ കെ.അനിൽകുമാർ.
സി പി ഐ എം .
സംസ്ഥാന കമ്മറ്റിയംഗം ‘

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

