ശബരിമലയിൽ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനുമൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; യുഡിഎഫിനെതിരെ തെളിവുകളുമായി അഡ്വ. കെ. അനിൽകുമാർ

PRAYAG AJAY THARAYIL

ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ യുഡിഎഫിനെതിരെ കടുത്ത ആരോപണങ്ങളും തെളിവുകളുമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ. റിപ്പോർട്ടർ ടിവിയിൽ നടന്ന ചർച്ചയിൽ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോൾ തെളിവുകൾ പുറത്തുവിട്ടിരിക്കുന്നത്.

2016-ന് മുൻപ് ശബരിമല നടയിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രയാർ ഗോപാലകൃഷ്ണൻ, അജയ് തറയിൽ എന്നിവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങൾ അനിൽകുമാർ പങ്കുവെച്ചു. പോറ്റി എങ്ങനെ ശബരിമലയുടെ മുൻനിരയിലെത്തി എന്ന ചോദ്യത്തിന് സഖാക്കളോ മുഖ്യമന്ത്രി പിണറായി വിജയനോ അല്ല മറുപടി പറയേണ്ടതെന്നും, ഇതിന് കോൺഗ്രസ് നേതാക്കൾ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ പലതവണ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് അനിൽകുമാർ ആരോപിക്കുന്നു. സോണിയാ ഗാന്ധിക്ക് ‘രക്ഷ’ കെട്ടിക്കൊടുക്കുന്ന ചിത്രങ്ങൾ ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് വ്യത്യസ്ത നിറത്തിലുള്ള ഷർട്ടുകൾ ധരിച്ച ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട്, പോറ്റി രണ്ടുതവണ അവിടെ പോയിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

ALSO READ: എറണാകുളത്ത് എസ് എച്ച് ഒ ഗർഭിണിയെ മർദിച്ച സംഭവം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് യുവതി

പോസ്റ്റിന്റെ പൂർണരൂപം

പോറ്റിയെ കേറ്റിയവരോട്..
റിപ്പോർട്ടർ ടിവിയിൽ ഇന്നലെ നടന്ന ചർച്ചയിൽ യു ഡി എലഫ്പോറ്റിയെ ശബരിമലയിൽ കയറ്റിയതിനു് തെളിവ് ഹാജരാക്കാമെന്നു പറഞ്ഞിരുന്നു..
ഇതാ .. തെളിവ്:
എത്ര മാധ്യമങ്ങൾ ഇതു കൊടുക്കും.
ശബരിമലയിൽ പോറ്റിയെ കേറ്റിയവർ ആരു..
തെളിവ്. പുറത്തു വിടുന്നു ..
ശബരിമലനടയിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രയാർ ഗോപാലകൃഷ്ണൻ, അജയ് തറയിൽ എന്നിവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി: നടയിൽ തന്നെ ..
എങ്ങനെ പോറ്റി മുന്നിലെത്തി:
2016 നു് മുമ്പ് :
അതിനുത്തരവാദി പിണറായിയല്ല.
സഖാക്കളല്ല.
ഒരൊറ്റ കോൺഗ്രസ്സുകാരനും മറുപടി പറയില്ല. മാധ്യമങ്ങൾ മിണ്ടില്ല.
എന്തായിരുന്നു പോറ്റിയുമായി പ്രയാർ ഗോപാലകൃഷണനുബന്ധം:
സോണിയാ ഗാന്ധിയുടെ വീട്ടിൽ പോറ്റി പല തവണ പോയി സ്ഥിര സന്ദർശകനാമക്കിയതിൻ്റെ തെളിവ് നോക്കൂ..
ചിത്രം: 1 പോറ്റിയുമായി കോൺഗ്രസ്സ് നേതാക്കൾ സോണിയായുടെ വീട്ടിൽ ..
കയ്യിൽ കെട്ടിക്കൊടുക്കുന്നത്
“രക്ഷ” യാണോ? ഒരു കള്ളനെക്കൊണ്ട് രക്ഷ കെട്ടിച്ച് സോണിയയെ അപമാനിച്ച
രണ്ട് എം പിമാരെ കോൺഗ്രസ്സ് പുറത്താക്കുമോ?
ചിത്രം.. 2.
പ്രയാർ ഗോപാലകൃഷ്ണൻ പോറ്റിയുമായി സോണിയാ ഗാന്ധിയുടെ വീട്ടിലേക്ക് ..
ആൻ്റോ ആൻ്റണി എംപി ..
അടൂർ പ്രകാശ് എം പി ..
അവർ മറുപടി പറഞ്ഞോ?
പോറ്റിയുമായി സോണിയയുടെ വീട്ടിൽ ..
രണ്ടു തവണ പോയി ..
രണ്ടു നിറത്തിലുള്ള ഷർട്ടുകൾ പോറ്റി
രണ്ടു തവണ പോയിയെന്നതിനു തെളിവ് ..
നാളിതുവരെ ഒരു മറുപടി പറയാതെ
മാധ്യമങ്ങൾ പൊതിഞ്ഞു പിടിക്കുന്നു ..
അഡ്വ.കെ.അനിൽകുമാർ.
സി പി ഐ എം .
സംസ്ഥാന കമ്മറ്റിയംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News