‘ശബരിമല ചെലവ് അഞ്ച് കോടിയിൽ താഴെ മാത്രം; വ്യാജന്മാർ ഇനി പിരിഞ്ഞുപോകുമോ ?’; ശബരിമല കണക്കുകൾ വ്യക്തമാക്കി അഡ്വ. കെ. അനിൽകുമാർ

K ANILKUMAR'S FACEBOOK POST ON AGOLA AYYAPPA SANGAMAM

ശബരിമലയിലെ ആ​ഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചിലവ് കണക്കുകളെ കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ രൂക്ഷവിമർശനവുമായി അഡ്വ. കെ. അനിൽകുമാർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം യഥാർത്ഥ കണക്കുകൾ വിശദീകരിച്ചത്. ശബരിമലയിലെ ആകെ ചിലവ് അഞ്ച് കോടി രൂപയിൽ താഴെ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിൽ മൂന്ന് കോടി രൂപ സ്പോൺസർഷിപ്പിലൂടെയാണ് ലഭ്യമായത്. ഈ തുക കൃത്യമായി ദേവസ്വം ബോർഡിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും, പദ്ധതിക്കായി ബോർഡിന് ഒരു രൂപ പോലും അധിക ചിലവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കടമായി നൽകിയ മൂന്ന് കോടി രൂപ തിരികെ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാക്കിയുള്ള രണ്ട് കോടി രൂപയുടെ ചിലവ് കൂടി നൽകാനുണ്ട്. ഇതിനായി സ്പോൺസർമാർ മുന്നോട്ട് വന്നിട്ടുണ്ടെന്നും, ഈ തുക കൂടി ലഭ്യമാകുന്നതോടെ അവസാന കണക്കുകൾ തയ്യാറാക്കി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുമെന്നും അനിൽകുമാർ അറിയിച്ചു. ആദ്യം പത്ത് കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പിന്നീട് അത് വെട്ടിക്കുറച്ച് അംഗീകരിച്ച രേഖകൾ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: നന്ദഗോവിന്ദം ഭജൻസിനെ സമീപിച്ചെങ്കിലും അവർക്ക് മറ്റ് പരിപാടികൾ ഉണ്ടായതിനാൽ നടന്നില്ല, പകരം എത്തിയത് ഇഷാൻ ദേവും സംഘവും; പണം നൽകിയെന്ന് പറയുന്ന ഓഡിറ്റർ റിപ്പോർട്ടിൽ പിശകെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഈ വിവരങ്ങളെല്ലാം കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, തെറ്റായ വാർത്തകൾ നിർമ്മിച്ച മാധ്യമങ്ങൾ ഇതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. വ്യാജപ്രചരണങ്ങൾ നടത്തുന്നവർ ഇനി പിരിഞ്ഞു പോകുമോ എന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

ശബരിമല:
വ്യാജവാർത്ത നിർമ്മിച്ച മാധ്യമങ്ങൾ ഉത്തരം പറയുമോ?
ആകെ ചിലവ്: 5 കോടിയിൽ താഴെ:
മൂന്നു കോടി സ്പോൺസർഷിപ്പിലൂടെ കിട്ടി.
അത് ദേവസ്വം ബോർഡ് അക്കൗണ്ടിൽ വന്നു. ഒരു രൂപാ അധിക ചിലവില്ല
ആകെയുണ്ടായത് കടമായി 3 കോടി നൽകി. അതു തിരികെ കിട്ടി.
ബാക്കി 2 കോടികൂടി വേണം.
അത് കൊടുത്തു തീർത്തില്ല.
രണ്ടുകോടി ക്ക് സ്പോൺസർമാർ വന്നിട്ടുണ്ട്. അതുകൂടി കൊടുത്ത് അവസാന കണക്ക് ഉണ്ടാക്കി ആഡിറ്റ് ചെയ്ത് കൊടുക്കാം..
ഇതല്ലേ പറഞ്ഞത്:സത്യം അതല്ലേ?
ആദ്യം 10 കോടി ചിലവ് കണക്കാക്കി എസ്റ്റിമേറ്റ് ഉണ്ടാക്കി.
അത് ചിലവ് കണക്കാക്കി ഉണ്ടാക്കിയതാണല്ലോ. അത് വെട്ടിക്കുറച്ച് അംഗീകരിച്ച രേഖ
കോടതിയിൽ ഹാജരാക്കിയിട്ടുണ്ട് ..
വ്യാജന്മാർ പിരിഞ്ഞു പോകുമോ.?
Ad.k അനിൽകുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News