‘ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ജീവൻ സമർപ്പിച്ചവർ; കുടുംബാധിപത്യമെന്നത് നീതീകരിക്കാനാകില്ല’; തരൂരിന്റെ പരാമർശത്തിൽ വിശദീകരണം നൽകണമെന്ന് കെ സി വേണുഗോപാൽ

kc against sasi

ശശി തരൂരിന്റെ ലേഖനത്തിലെ പരാമർശങ്ങളെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ രംഗത്തെത്തി. ഇത്തരം പരാമർശങ്ങൾ നടത്തുന്നവരോട് സഹതാപം മാത്രമേയുള്ളൂ എന്നും വേണുഗോപാൽ വ്യക്തമാക്കി. തരൂരിനെ തള്ളിക്കളഞ്ഞുകൊണ്ടുള്ള കടുത്ത പ്രതികരണമാണ് അദ്ദേഹം നടത്തിയത്.

ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഗാന്ധി കുടുംബത്തിന്റെ പങ്ക് പരാമർശിക്കവെ, ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവൻ സമർപ്പിച്ചവരാണെന്ന് കെ സി വേണുഗോപാൽ ഓർമ്മിപ്പിച്ചു. ഈ പശ്ചാത്തലത്തിൽ, ഇതിനെല്ലാം കുടുംബാധിപത്യം എന്ന് പറയുന്നത് ഒരിക്കലും നീതീകരിക്കാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ദേശീയഗാനം ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ സ്വാഗതം ചെയ്യാൻ രചിച്ചതെന്ന് ബിജെപി എം.പി; കഗേരിയുടെ പ്രസ്താവനയിൽ വൻ വിവാദം

എന്തുകൊണ്ട് ഇത്തരത്തിലുള്ള പരാമർശം നടത്തിയെന്ന കാര്യത്തിൽ ശശി തരൂർ വിശദീകരണം നൽകണം എന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News