‘ഇത്തവണ വോട്ട് എൽ ഡി എഫിന്; ഉപകാരം ചെയ്ത് തരുന്നവർക്കല്ലേ വോട്ട് ചെയ്യാൻ മനസ്സ് തോന്നു,’; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

KFON LDF GOVERNMENT

എൽ ഡി എഫ് സർക്കാർ മുന്നോട്ടുവെച്ച കെ ഫോൺ പദ്ധതിയും യാഥാർഥ്യമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച പുതിയ ഇന്റര്‍നെറ്റ് സേവന ദാതാവാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് അഥവാ കെ ഫോണ്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായി കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഏറ്റവും വലിയ പദ്ധതി കൂടെയാണ് കെ ഫോൺ. കെ ഫോൺ കണക്ഷൻ ലഭിച്ച ഒരു ഉപഭോക്താവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്. ഉഡായിപ്പ് പരുപാടി ഒന്നുമല്ല നൈസ് സെറ്റപ്പാണ് കെ ഫോൺ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

Also read: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസിൽ നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധിച്ച് കേരള പി.എസ് സി എംപ്ലോയീസ് യൂണിയൻ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

വീട്ടിൽ KFON വെച്ചു…ആദ്യമായിട്ടാണ്‌ ഒരു ഗവൺമെന്റ് പദ്ധതികൊണ്ട് പേർസണലി ഉപകാരം ഉണ്ടാവുന്നത്. അതും വളരെ ഈസി ആയും പെട്ടെന്നും കിട്ടി.. ഉഡായിപ്പ് പരിപാടി ഒന്നുമല്ല, നൈസ് സെറ്റപ്പും ആണ്..!
BPL ആയത് കൊണ്ട് മാസം പൈസ പോലും അടയ്‌ക്കേണ്ട എന്ന് പറയുന്നു..!
നമുക്ക് എന്തേലും ഉപകാരം ചെയ്ത് തരുന്നവർക്കല്ലേ വോട്ട് ചെയ്യാൻ മനസ്സ് തോന്നു.. ഇത്തവണ LDF ന് വോട്ട് ചെയ്യാൻ തീരുമാനിച്ചു…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News