
വി കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈ ആയി മാറിയെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ബിജെപി അധ്യക്ഷൻ്റെ ചാനലിന് വി കുഞ്ഞികൃഷ്ണൻ നൽകിയ പ്രത്യേക അഭിമുഖം യാദൃശ്ചികമല്ല എന്നും കെ കെ രാഗേഷ് വിമർശിച്ചു. അജണ്ട സെറ്റ് ചെയ്താണ് അഭിമുഖം നൽകിയത് എന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
2022 ഏപ്രിൽ മാസത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുത്ത വിഷയങ്ങളാണ് വീണ്ടും വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ചത്. അതിന് ശേഷമാണ് വി കുഞ്ഞികൃഷ്ണൻ പാർട്ടി ജില്ലാ കമ്മറ്റി അംഗമായത്. ടി ഐ മധുസൂതനനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് വി കുഞ്ഞികൃഷ്ണൻ ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ബാങ്ക് സ്ഥലം വാങ്ങിയത് പാർട്ടി സബ് കമ്മറ്റി അംഗീകാരത്തോയാണ്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് സ്ഥലം വാങ്ങിയത്. ജില്ലാ കമ്മറ്റി ചർച്ചകൾ വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകി. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിച്ചതിന് വി കുഞ്ഞികൃഷ്ണനെ ശാസിച്ചിരുന്നു. ടി ഐ മധുസൂതനനോടുള്ള പകയാണ് വ്യാജ വെളിപ്പെടുത്തലിന് പിന്നിൽ എന്നും കെ കെ രാഗേഷ് പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

