
കേരള കോൺഗ്രസുകാർ പോലും അറിയാത്ത കാര്യം നാടുനീളെ പാടി നടക്കുന്ന കോൺഗ്രസുകാർക്ക് ഒരു പഴയ വീഡിയോ കാണിച്ചു കൊടുക്കുകയാണ് ജോസ്.കെ. മാണിയുടെ മകൻ മാണി ജൂനിയർ. കേരള കോൺഗ്രസ് ഇപ്പോൾ കോൺഗ്രസിൽ വരുമെന്ന് വ്യാമോഹിച്ച് നടക്കുന്നവർക്ക് ചുട്ട മറുപടി കിട്ടിയിരിക്കുകയാണ്. കൂടെ നിൽക്കുന്നവരെ ചവിട്ടി താഴ്ത്തി സ്വന്തം സ്വപ്നം നിറവേറ്റുന്ന കോൺഗ്രസുകാർ പണ്ട് കെ എം മാണിയെ പിന്നിൽ നിന്ന് കുത്തിയ കഥ അദ്ദേഹം തന്നെപറയുന്ന വീഡിയോ ആണ് മാണി ജൂനിയർ സോഷ്യൽ മീഡിയയിൽ കൂടി ഷെയർ ചെയ്തത്.
വീഡിയോയിൽ കോൺഗ്രസിന്റെ ചതി പ്രയോഗത്തെക്കുറിച്ചാണ് കെ എം മാണി പറയുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് “who is your enemy? your enemy number one is kerala congress” എന്നായിരുന്നു ചൊല്ല്. അതിനാൽ കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കരുതെന്ന് പ്രവർത്തകരോട് തുറന്ന് തന്നെ പറയുകയായിരുന്നു കെ എം മാണി. കേരള കോൺഗ്രസിനെ തീർക്കാൻ കോൺഗ്രസ് നേതൃത്വത്തിനിടയിൽ ഒരു പ്രത്യേക ബറ്റാലിയൻ തന്നെ പ്രവർത്തിക്കുന്നുണ്ട്. നിയോജക മണ്ഡലത്തിൽ അവർക്ക് പ്രത്യേക സ്റ്റഡി ക്ലാസും പ്രത്യേക ഫണ്ടും നൽകുന്നുണ്ടെന്നും കെ എം മാണി വീഡിയോയിൽ പറയുന്നു.
Also read : കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2025: എൻട്രികൾ ക്ഷണിച്ചു
മാണിസാർ പറഞ്ഞതൊന്നും അത്ര പെട്ടെന്ന് മറക്കുന്നവർ അല്ല മാണിക്കാരും ജോസ് കെ മാണിയും. ഞങ്ങൾ ഇടതുപക്ഷതോടൊപ്പം എന്ന ക്യാപ്ഷനോടെയാണ് മാണി ജൂനിയർ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

