
കേരളത്തെ പൂർണമായി നിരാശപ്പെടുത്തുന്ന ബജറ്റാണ് കേന്ദ്രത്തിൻ്റേതെന്ന് കെ മുരളീധരൻ. കുറച്ച് അനുകൂലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽ പാത, എയിംസ്, ഒന്നും ലഭിച്ചില്ല. കേരളത്തിന്റെ പേര് വെറുതെ പരാമർശിക്കുക എന്നതിനപ്പുറത്തേക്ക് ഒന്നും കേരളത്തിന് ലഭിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
തെരുവുനായകളെ പിടിക്കുന്ന ജോലി മാത്രമേ കോർപ്പറേഷനെ കൊണ്ട് ഉണ്ടായുള്ളൂ. മറ്റ് ഉപകാരം ഒന്നും ഉണ്ടായില്ല. കേരളം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധിക്കണം.
കേരളത്തിലെ ബിജെപിക്കാർ വാചക കസർത്ത് നിർത്തണം. കേരളം എന്ന് ബിജെപിക്ക് അധികാരം തരുമോ അന്ന് ഞങ്ങൾ കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുള്ളൂ എന്ന ധാർഷ്ഠ്യമാണ് കേന്ദ്രത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര സംഘം വന്ന് ഉചിതമായ സ്‌ഥലത്ത് എയിംസ് സ്‌ഥാപിക്കട്ടെ എന്നായിരുന്നു നിലപാട്. എന്നാൽ ഒന്നും ഉണ്ടായില്ല. ഇനി തൃശൂർ എം പി പറയുന്നതിൽ വലിയ ഗൗരവം കൊടുക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എത്തിയ പ്രധാനമന്ത്രി മേയറെ അലിംഗനം ചെയ്തത് അല്ലാതെ ഒന്നും ഉണ്ടായില്ല. ഇങ്ങേ അറ്റത്ത് ഒരു സംസ്ഥാനം ഉണ്ടെന്ന് മറന്ന് പോയപോലെയാണ്.
ബാങ്ക് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ എന്ന് മനസിലായപ്പോഴാണ് ഒന്നും നൽകാതെ ഇരുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

