‘സസ്പെൻഷൻ പുറത്താക്കലിന് തുല്യം; ഇനി ഒരു പരിപാടിയിലും കയറ്റരുത്’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ മുരളീധരൻ

rahul mamkootathil + k muraleedharan

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലിനെ ഇനി ഒരു പരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിലവിലുള്ള എംഎൽഎമാർ ആരും ഒളിവിൽ അല്ലെന്ന് പറഞ്ഞ അദ്ദേഹം, മാറ്റി നിർത്തിയവർ ആരെങ്കിലും ഒളിവിൽ പോയിട്ടുണ്ടെങ്കിൽ പൊലീസ് അവരെ കണ്ടുപിടിച്ചു കൊള്ളുമെന്നും കൂട്ടിച്ചേർത്തു. സസ്പെൻഷൻ പുറത്താക്കലിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതെന്നും പറഞ്ഞിരിക്കേണ്ട കാര്യമില്ല. കോൺഗ്രസ് ആ അധ്യായം അടച്ചെന്നും കെ മുരളീധരൻ പ്രതികരിച്ചു.

ALSO READ; രാഹുലിനെതിരായ ബലാത്സംഗക്കേസ്: ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂർത്തിയാകും

അതേസമയം, ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുകയാണ്. തീർത്തും അശാസ്ത്രീയമായി ഭ്രൂണഹത്യ നടത്തിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചു.  ജീവൻ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണ് രാഹുലിൻ്റെ സുഹൃത്ത് യുവതിക്ക് നൽകിയത്. ഡോക്ടറുടെ മാർഗ നിർദേശം ഇല്ലാതെയാണ് മരുന്നു കഴിച്ചത്. ഗുരുതര രക്തസ്രാവത്തെ തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ രേഖകളും തെളിവുകളും പൊലീസിന് യുവതി നൽകിയിട്ടുണ്ട്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News