
തദ്ദേശ തെരഞ്ഞെടുപ്പിൽ പരസ്പര കലഹത്തിനൊപ്പം വിമതശല്യത്തിലും നട്ടം തിരിഞ്ഞ് കോൺഗ്രസ്. നാളെ 3 മണി വരെ സമയം ഉണ്ടെന്നും അതിന് ശേഷവും വിമതരായി തുടരുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും കെ മുരളീധരൻ താക്കീത് നൽകി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുറത്താക്കുന്നവരെ പിന്നെ തിരിച്ചെടുക്കും എന്നൊരു പ്രതീക്ഷയും വേണ്ടെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി. പ്രവർത്തകരെ തെരഞ്ഞെടുപ്പിൽ സഹായിക്കാത്തവർ നേതാക്കളെ സഹായിക്കാനും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ പലയിടത്തും പത്രിക തള്ളിപ്പോയി പരാജയം രുചിച്ച തിരിച്ചടിയിലാണ് യുഡിഎഫ്. ഇതിന് പിന്നാലെയാണ് പലയിടത്തും മുതിർന്ന നേതാക്കളടക്കം വിമതന്മാരായി രംഗത്തെത്തിയത്. പലയിടത്തും വിമതന്മാർ നേതൃത്വത്തിനെതിരെ കടുത്ത വിമശനങ്ങളും ഗുരുതര ആരോപണങ്ങളും ഉന്നയിക്കുകയും ചെയ്തിരുന്നു.
news summary: K Muraleedharan warns congress rebels that they will be kicked out party if they dont stop

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

