
ഏത് തെരഞ്ഞെടുപ്പ് വന്നാലും വിവാദവും ആരോപണവും ഉണ്ടാക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മനപ്പൂർവം വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് ജനങ്ങൾക്ക് മനസിലാകും. റിസർവ് ബാങ്കിൻ്റെ നിയമം അനുസരിച്ച് കിഫ്ബിയ്ക്ക് ലോൺ എടുക്കാൻ കഴിയും. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി – ഇടതു പക്ഷത്തിന് ബന്ധമില്ലെന്ന് ഇത്തരം കാര്യങ്ങളിലൂടെ മനസിലാക്കാം. തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിൻ്റെ ഭാഗമാണെന്നും വാണിജ്യ അടിസ്ഥാനത്തിൽ പണം എടുക്കുന്നത് നിയമം അനുസരിച്ചെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനും കിഫ്ബി സിഇഒ കെ എം എബ്രഹാമിനുമാണ് മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചത്.
ALSO READ: അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്: മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ച് സന്ദീപ് വാര്യര്‍
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ധാർമ്മികമായ വശമാണ് ഉയർത്തേണ്ടത്. ജനം മനസിലാക്കുന്നുണ്ട്. കോൺഗ്രസിനുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണെന്ന് അദ്ദേഹം പറഞ്ഞു. അതിജീവിതയുടെ ഐഡൻറിറ്റി വെളിപ്പെടുത്തുന്നത് അറിവില്ലായ്മ കൊണ്ടല്ല മനസ്സിൻ്റെ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

