
വയനാട് മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭ്യമാക്കിയ സർക്കാരിന് നന്ദി പറഞ്ഞ് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. ആരോഗ്യമേഖലയിൽ വയനാടിൻ്റെ ഏറെക്കാലത്തെ സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതിന് വേണ്ടി സകല പ്രതിസന്ധികളെയും തരണം ചെയ്ത് ലക്ഷ്യത്തിനായി പ്രവർത്തിച്ച ഇടതു സർക്കാരിനും മന്ത്രി വീണാ ജോർജിനും മന്ത്രി ഓ ആർ കേളുവിനും മുൻകൈയെടുത്ത അധികൃതർക്കും കെ റഫീഖ് അഭിവാദ്യങ്ങൾ അർപ്പിച്ചു. മെഡിക്കൽ കോളേജിനായി സർക്കാർ നടപ്പിലാക്കിയ പദ്ധതികളെ പറ്റിയും അത്യാധുനിക സൗകര്യങ്ങളെ പറ്റിയുമുള്ള വിവരങ്ങളും അദ്ദേഹം പങ്കുവച്ചു.
ALSO READ; ‘ആർഎസ്എസിന് ക്രിസ്ത്യനും മുസ്ലിമും കമ്മ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കൾ’; എം വി ഗോവിന്ദൻ മാസ്റ്റർ
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
സർക്കാരിൻ്റെ കരുതലിന് നന്ദി ..
വയനാട് മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭ്യമാക്കി വയനാടിൻ്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ച സംസ്ഥാന സർക്കാരിന് നന്ദി. ഈ വർഷം തന്നെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി ക്ലാസ്സ് ആരംഭിക്കുമെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ആരോഗ്യമേഖലയിൽ വയനാടിൻ്റെ ഏറെക്കാലത്തെ സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നത്. ഇതിന് വേണ്ടി സകല പ്രതിസന്ധികളെയും തരണം ചെയ്ത് ലക്ഷ്യത്തിനായി പ്രവർത്തിച്ച ഇടതുപക്ഷ സർക്കാരിനും മന്ത്രി വീണാ ജോർജിനും മന്ത്രി ഓ ആർ കേളുവിനും മുൻകൈയെടുത്ത അധികൃതർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
വയനാട് മെഡിക്കൽ കോളേജ് ഘട്ടം ഘട്ടമായി വികസിപ്പിക്കാനുള്ള നടപടികളാണ് ഈ സർക്കാർ സ്വീകരിച്ചു വരുന്നത്. എംബിബിഎസ് കോഴ്‌സ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യവുമൊരുക്കി.
45 കോടി രൂപ ചെലവില്‍ മൾട്ടി പർപ്പസ് ബ്ലോക്ക് യാഥാർത്ഥ്യമാക്കി. 60 സീറ്റുകളോട് കൂടി നഴ്‌സിംഗ് കോളേജ് ആരംഭിച്ചു. മെഡിക്കൽ കോളേജിന്റെ ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉൾപ്പെടെ 140 തസ്തികകൾ സൃഷ്ടിച്ചതിൽ നിയമനം നടത്തി. 2.30 കോടി വിനിയോഗിച്ച് മോഡേൺ മോർച്ചറി കോംപ്ലക്സ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. 8.23 കോടി വിനിയോഗിച്ച് കാത്ത് ലാബ് നിർമ്മാണം പൂർത്തിയാക്കി. ആൻ ജിയോപ്ലാസ്റ്റി പ്രൊസീജിയറുകൾ ആരംഭിച്ചു. അധ്യാപക തസ്തികകൾ അനുവദിച്ച് കാർഡിയോളജി വിഭാഗം ആരംഭിച്ചു.
18 ലക്ഷം ഉപയോഗിച്ച് പവർ ലോൺട്രി സ്ഥാപിച്ചു. ലക്ഷ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ലേബർ റൂം സ്റ്റാൻഡേർഡൈസേഷൻ നടപ്പാക്കി. പീഡിയാട്രിക് ഐസിയു സജ്ജീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്കിൾ സെൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ജില്ലയിലൽ ആദ്യമായി അരിവാൾ കോശ രോഗിയിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. എംബിഎഫ്എച്ച്ഐ, മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭ്യമാക്കി ലക്ഷ്യ സ്റ്റാൻഡേർ ഡിലേക്ക് ഉയര്‍ത്തി.
70 ലക്ഷം വിനിയോഗിച്ച് സ്‌കിൽ ലാബ് സജ്ജമാക്കി. മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി. ഇ-ഹെൽത്ത്, ഇ-ഓഫിസ് സംവിധാനങ്ങൾ ആശുപത്രിയിൽ പ്രാവർത്തികമാക്കി. 20.61 ലക്ഷം രൂപയുടെ ഓക്സിജൻ ജനറേറ്റർ പ്ലാന്റ് പൂർത്തിയായി. ദന്തൽ വിഭാഗത്തിൽ മികച്ച അത്യാധുനിക ചികിത്സകൾ ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


