‘എതിർപ്പ് തുടരട്ടെ, ഇച്ഛാശക്തിയോടെ മുഖ്യമന്ത്രിയും ഇടതുപക്ഷ സർക്കാരും വയനാടിൻ്റെ സ്വപ്ന പദ്ധതിയായ തുരങ്ക പാതാ പദ്ധതിയുമായി മുന്നോട്ട്’; കെ റഫീഖ്

K Rafeeq

നാടിന്റെ വികസന പദ്ധതികളെ എതിർക്കാൻ മാത്രമായി യുഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം നിലകൊള്ളുമ്പോൾ, എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് വികസനം യാഥാർത്ഥ്യമാക്കുകയാണ് ഇടതുപക്ഷ സർക്കാർ. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക് ഇപ്പോൾ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭ്യമായിരിക്കുകയാണ്.

തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഫൈനൽ ക്ലിയറൻസ് ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വയനാട്ടിലേക്കുള്ള ഈ തുരങ്കപാതയെ തങ്ങൾ ശക്തമായി എതിർക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ പ്രതിപക്ഷത്തിന്റെ ഇത്തരം എതിർപ്പുകളെ അവഗണിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം.

ALSO READ: ചെന്നിത്തല ‘ഗവൺമെന്റിന്റെ വെൽവിഷർ’; സർക്കാരിന് അനുകൂലമായ തെളിവുകൾ പുറത്തുവിട്ട നേതാവിനെ പരിഹസിച്ച് അഡ്വ. കെ.എസ് അരുൺകുമാർ

താങ്കളുടെ എതിർപ്പുകൾ തുടർന്നോളൂ എന്നും പക്ഷേ ഇച്ഛാശക്തിയോടെ മുഖ്യമന്ത്രിയും ഇടതുപക്ഷ സർക്കാരും വയനാടിന്റെ ഈ സ്വപ്ന പദ്ധതിയുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. എന്നും സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ഫേസ്ബുക്കിൽ കുറിച്ചു. അതിവേഗം പുരോഗമിക്കുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വയനാടിന്റെ യാത്രാ സ്വപ്നങ്ങൾക്ക് പുതിയൊരു വേഗത കൈവരും.

പോസ്റ്റിന്റെ പൂർണരൂപം

നാടിൻ്റെ വികസന പദ്ധതികളെ എതിർക്കാൻ മാത്രമായി യു ഡി എഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ..
എല്ലാ എതിർപ്പുകളേയും അതിജീവിച്ച് നാടിൻ്റെ വികസനം യിഥാർത്ഥ്യമാക്കുന്ന ഇടതുപക്ഷ സർക്കാർ.

അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ
ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപ്പാതയ്ക്ക് സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭ്യമായിരിക്കുകയാണ് .

തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസ് ആണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.

പ്രതിപക്ഷ നേതാവേ താങ്കളുടെ എതിർപ്പ് തുടരട്ടെ.. ഇഛാശക്തിയോടെ മുഖ്യമന്ത്രിയും ഇടതുപക്ഷ സർക്കാരും വയനാടിൻ്റെ സ്വപ്ന പദ്ധതിയായ തുരങ്ക പാതാ പദ്ധതിയുമായി മുന്നാട്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News