
യു.ഡി.എഫ് ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ എഴുത്തുകാരി ജിസ ജോസ് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. എഴുത്തുകാരിയുടെ വാക്കുകൾ പങ്കുവച്ചിരിക്കുകയാണ് സിപിഐ എം നേതാവ് അഡ്വ. കെ എസ് അരുൺകുമാർ. ‘ഇതാണ് മറുപടി……..’ എന്ന അടിക്കുറിപ്പോടെയാണ് ജിസ ജോസ് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
ആണ്‍കുട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് പെണ്ണുങ്ങളോട് വോട്ടു ചോദിക്കരുതെന്ന് ജിസ ആവശ്യപ്പെട്ടു. ഇനി വോട്ട് തന്നാലും വാങ്ങരുതെന്നും അവരുടെ വോട്ടില്ലാതെ വേണം നിര്‍ദിഷ്ട ആണ്‍സര്‍ക്കാര്‍ ഉണ്ടാക്കാനെന്നും അതല്ലേ ഹീറോയിസമെന്നും ജിസ ജോസ് ചോദിക്കുന്നു. പഴയകാലത്തുനിന്നും ഇന്നും വണ്ടി കിട്ടാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും ജിസ വിമര്‍ശിച്ചു.
‘പണ്ട് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പില്‍ സ്ത്രീസംവരണം ഏര്‍പ്പെടുത്തണമെന്ന് നെഹ്‌റു ആവശ്യപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഒരു ആണ്‍നേതാവ് അതു വിലക്കിയെന്നും കേരളത്തിലെ സ്ത്രീകള്‍ ഒരിക്കലും അതാഗ്രഹിക്കുന്നില്ല, അവര്‍ ഗൃഹലക്ഷ്മിമാരാണ് എന്ന് പറഞ്ഞതായും വായിച്ചിട്ടുണ്ട്. അവിടന്നു വണ്ടി കിട്ടാത്തവരാണ് ഇപ്പോഴും നേതാക്കള്‍’ ജിസ ഫേസ്ബുക്കില്‍ കുറിച്ചു
പോസ്റ്റിന്റെ പൂർണരൂപം
അപ്പോ പെണ്ണുങ്ങളോട് വോട്ടു ചോദിക്കരുത്,തന്നാലും വാങ്ങുകയുമരുത്. അവരുടെ വോട്ടില്ലാതെ വേണം നിര്‍ദ്ദിഷ്ട ആണ്‍സര്‍ക്കാര്‍ ഉണ്ടാക്കാന്‍. അതല്ലേ ഹീറോയിസം!
(പണ്ട് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പില്‍ സ്ത്രീസംവരണം ഏര്‍പ്പെടുത്തണമെന്ന് നെഹ്‌റു ആവശ്യപ്പെട്ടപ്പോള്‍ ഇവിടത്തെ ഒരു ആണ്‍നേതാവ് അതു വിലക്കിയതായും കേരളത്തിലെ സ്ത്രീകള്‍ ഒരിക്കലും അതാഗ്രഹിക്കുന്നില്ല, അവര്‍ ഗൃഹലക്ഷ്മിമാരാണ് എന്ന് പറഞ്ഞതായും വായിച്ചിട്ടുണ്ട്. അവിടന്നു വണ്ടി കിട്ടാത്തവരാണ് ഇപ്പോഴും നേതാക്കള്‍)
കഴിഞ്ഞദിവസമാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കെ.സി വേണുഗോപാല്‍ ലിംഗ നീതിക്ക് വിരുദ്ധമായ പരാമര്‍ശം നടത്തിയത്. അടുത്ത സര്‍ക്കാര്‍ ആണ്‍കുട്ടികള്‍ രൂപീകരിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞതാണ് വിവാദമായത്. ഈ വിവാദ പരാമർശം അദ്ദേഹം നടത്തുമ്പോൾ വനിതാ നേതാവായ ഷാനിമോൾ ഉസ്മാൻ തൊട്ടടുത്ത് നിൽക്കുന്നുണ്ടായിരുന്നു. ഈ പ്രസ്താവന നേതാക്കളുടെ ഉള്ളിലിരിപ്പാണ് പുറത്തുവരുന്നതെന്ന് ചില വനിതാ നേതാക്കൾ തന്നെ അഭിപ്രായപ്പെട്ടതായി സൂചനയുണ്ട്. കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ തന്നെ കെ.സി. വേണുഗോപാലിന്റെ ഈ പരാമർശം വളരെയധികം ചർച്ചയായിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലിംഗ സമത്വം അവകാശപ്പെടുന്ന ഒരു പാർട്ടിയായി വിശേഷിപ്പിക്കപ്പെടുമ്പോളാണ് ഒരു ദേശീയ നേതാവിന്റെ വായിൽ നിന്ന് ഇത്തരമൊരു വിവാദ പരാമർശം ഉണ്ടായിരിക്കുന്നത്. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയൊക്കെ മുന്നിൽ നിർത്തി രാഷ്ട്രീയ പ്രചരണം നടത്തുന്ന പാർട്ടിയുടെ ദേശീയ നേതാവാണ് ഇദ്ദേഹം. ഈ പരാമർശം, ‘വനിതകളൊക്കെ മാറി നിൽക്കട്ടെ, ഞങ്ങൾ അങ്ങോട്ട് നയിച്ചോളാം’ എന്നുള്ള ചിന്താഗതിയാണ് ഇവരുടെയെല്ലാം മനസ്സിലുള്ളതെന്ന് വ്യക്തമാക്കുന്നത് തന്നെയാണ്. ഇത്രയും അധികം രാഷ്ട്രീയ പരിചയസമ്പത്തുള്ള ഒരു നേതാവിന്റെ ഭാഗത്ത് നിന്നാണ് ‘ആൺകുട്ടികൾ കേരളം ഭരിക്കും’ എന്ന പരാമർശം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

