ഡോ. മോഹന്‍ദാസ് കെ സോട്ടോ അംഗമല്ല, ഡിഎംഇ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മാത്രം: കെ സോട്ടോ

K SOTTO

അവയവദാന ഏജൻസിയായ കെ സോട്ടോയിൽ ഡോ. എം.കെ മോഹന്‍ദാസ് അംഗമല്ലെന്നും ഡിഎംഇ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും കെ സോട്ടോ അറിയിച്ചു. കെ സോട്ടോയുടെ അംഗങ്ങളെ നിയമിക്കുന്നത് സര്‍ക്കാരാണ്. മരണാനന്തര പദ്ധതിയുടെ ഏകോപനം സുഗമമാക്കാന്‍ നിയോഗിച്ച ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് അദ്ദേഹം. മരണാനന്തര പദ്ധതിയുടെ ഏകോപനത്തിന് ഉത്തരവാദിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നിൽ നിഷ്പ്തമായ ഡ്യൂട്ടി ചെയ്യാതെ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായ രീതിയില്‍ കെ-സോട്ടോയെ ചിത്രീകരിച്ചതിനാണ് സര്‍ക്കാര്‍ തലത്തില്‍ അച്ചടക്ക നടപടി ആരംഭിച്ചത് എന്നും അവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ALSO READ: ശബരിമലയിലെ അന്നദാന സദ്യ; തീരുമാനം ഡിസംബർ 5-ാം തീയതിയിലെ ബോർഡ് യോഗത്തിന് ശേഷം

ദക്ഷിണ മേഖലയില്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഡോ. എം.കെ മോഹന്‍ദാസ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് ഒരേയൊരു മരണാനന്തര അവയവദാനം മാത്രമാണ് നടത്തിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്ന് വിടുതല്‍ ചെയ്യണമെങ്കില്‍ ഡി.എം.ഇ വഴി ഉചിതമായ മാര്‍ഗത്തിലൂടെയായിരുന്നു അദ്ദേഹം രാജി സമര്‍പ്പിക്കേണ്ടിയിരുന്നത് എന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News