‘പാർട്ടിയിൽ വീണ്ടും സജീവമാകണം’: രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെ സുധാകരൻ

K SUDHAKARAN

ലൈംഗിക ആരോപണങ്ങള്‍ നിലനില്‍ക്കേ രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടിയിൽ സജീവമാകണമെന്ന് കെ സുധാകരൻ. രാഹുലിൻ്റെ കാര്യത്തിൽ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം അറിഞ്ഞിട്ടില്ലെന്നും തീരുമാനം എടുത്ത യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിൻ്റെ കാര്യത്തിൽ ഓരോരുത്തർക്കും അവരരുടെ അഭിപ്രായം ഉണ്ടാകും. രാഹുൽ നന്നാകണം, പാർട്ടിയിൽ സജീവമാകണമെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം, കടുത്ത ലൈംഗിക ആരോപണങ്ങള്‍ നേരിടുന്നതിനിടെയാണ് ക‍ഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മറ്റൊരു വാട്ട്സാപ്പ് ചാറ്റും ശബ്ദസന്ദേശവും കൂടി പുറത്താകുന്നത്. ചാറ്റില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കണമെന്നും നമുക്ക് ഒരു കുഞ്ഞ് വേണമെന്നും രാഹുല്‍ പറയുന്നു.

ALSO READ: ‘ഗുരുതരമായ അച്ചടക്കലംഘനം നടത്തി’: പാർട്ടിയിൽ നിന്ന് രാജിവെച്ച ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു

പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണിയായതിന് ശേഷം നാടകം കാണിക്കരുതെന്നും ആശുപത്രിയില്‍ ഒറ്റയ്ക്ക് പോകാനും രാഹുല്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് രാഹുലിന് കെ സുധാകരന് പിന്തുണ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News