‘രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധി, കോൺഗ്രസ് അവനെ അവിശ്വസിക്കുന്നില്ല’; രാഹുലുമായി വേദി പങ്കിടാൻ മടിയില്ലെന്ന് കെ സുധാകരൻ

k sudhakaran supports rahul mamkoottathil

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെ സുധാകരൻ. രാഹുൽ കോൺഗ്രസിൽ സജീവമായി രംഗത്ത് വരണമെന്ന് കെ സുധാകരൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധി ആണ്. ഞാൻ ആ വിഷയത്തെ പറ്റി അന്വേഷിച്ചു. കോൺഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. രാഹുലുമായി വേദി പങ്കിടാൻ മടിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നാണ് തദ്ദേശ തെരഞ്ഞെപ്പ്പ് പ്രചാരണത്തിന് രാഹുൽ പാലക്കാട് ഇറങ്ങിയത്. ഈ വിഷയത്തെ കുറിച്ച ചോദിച്ചാൽ കൂടുതൽ ഒന്നും പറയാൻ ഇല്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എന്നാൽ രാഹുലിനെ പ്രചാരണത്തിന് ഇറക്കുന്നത് പ്രാദേശിക നേതാക്കൾ ആണെന്നും അതിൽ പാലക്കാട്ടെ നേതൃത്വം മറുപടി പറയണം എന്നുമായിരുന്നു കെ സി വേണുഗോപാൽ പറഞ്ഞത്.

ALSO READ: ‘പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്, രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വെക്കണം’; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി. സാജൻ

ഡിസംബർ 11 വരെ പ്രചരണം തുടരുമെന്ന് ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഒരു നേതാവും തന്നോട് പ്രചരണത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ല. ചെന്നിത്തലയോ കെ സി വേണുഗോപാലോ പറഞ്ഞത് താൻ കേട്ടിട്ടില്ലെന്നും രാഹുൽ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News