
കോൺഗ്രസ് നേതാവ് കെ സുധാകരൻ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീഡിയോ കോൾ വിളിച്ച് അക്രമത്തിന് നിർദേശിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കൊടുങ്ങല്ലൂർ എം ഇ എസ് കോളേജിൽ യൂത്ത് കോൺഗ്രസ് നടത്തിയ അക്രമത്തിൽ എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ട് അടക്കം നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ ഇരുമ്പ് വടി ഉള്‍പ്പെടെയുള്ള മാരകയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ALSO READ: ശബരിമല സ്വർണ്ണ മോഷണ കേസ്: എസ്ഐടിയുടെ നിര്‍ണായക നീക്കം; ചോദ്യമുനയില്‍ പോറ്റിയുടെ സുഹൃത്ത്
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചതിന് പിന്നാലെ കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു.
ENGLISH SUMMARY: A video has surfaced allegedly showing Congress leader K. Sudhakaran instructing Youth Congress workers in Thrissur via video call to engage in violent actions. The incident occurred at MES College, Kodungallur, where several SFI students, including the unit president, were seriously injured in the attack. Reports indicate that Youth Congress and KSU members entered the campus with iron rods and weapons after SFI’s clean sweep in the college union elections.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

