
കെസി വേണുഗോപാൽ പ്രസംഗം തുടങ്ങുമ്പോൾ പേര് പരാമർശിക്കാത്തതും ഹാരാർപ്പണം നടക്കുമ്പോൾ ഉൾപ്പെടുത്താത്തതില്‍ ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയി കെ സുധാകരൻ എം പി. യുഡിഎഫ് നേതാക്കളോട് ഒന്നും പറയാതെയാണ് വേദി വിട്ടത്. ജാഥയിൽ കാര്യമായി പരിഗണിക്കാത്തതിന്റെ അതൃപ്തിയിലാണ് വേദി വിട്ടതെന്നാണ് സൂചന. യുഡിഎഫിന്റെ പുതുയുഗ യാത്ര ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യുന്നതിടെയാണ് അതൃപ്തിയോടെ സുധാകരൻ വേദി വിട്ടത്.
പ്രസംഗത്തിനിടെ കെസി വേണുഗോപാൽ കാരണമന്വേഷിച്ചെങ്കിലും സുധാകരൻ മുഖം നൽകാതെ മടങ്ങി. കെസി വേണുഗോപാൽ ഉദ്ഘാടനം തുടങ്ങിയപ്പോൾ പ്രധാനപ്പെട്ട നേതാക്കളെയെല്ലാം പരാമർശിച്ചെങ്കിലും സുധാകരന്റെ പേര് മറന്നുപോയി. വേദിയിൽ നിന്ന് നേതാക്കൾ ഓർമിപ്പിച്ചപ്പോഴാണ് പേര് പരാമർശിക്കുന്നത്. നേതാക്കളെ മാലയണിക്കുമ്പോഴും ആരാലും ശ്രദ്ധിക്കാതെ മുൻ കെപിസിസി പ്രസിഡൻ്റ് പിന്നിലായിപ്പോയി.
യുഡിഎഫ് ജാഥയുടെ പ്രചാരണ ബോർഡുകളിൽ പ്രധാന കോൺഗ്രസ് നേതാക്കളും യുഡിഎഫ് നേതാക്കളും ഇടം പിടിച്ചെങ്കിലും സുധാകരന് ഇടമുണ്ടായിരുന്നില്ല. ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജനും യുഡിഎഫ് ജാഥയിൽ പങ്കെടുത്തില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

