‘ഇനിയും വോട്ട് ചേര്‍ക്കും ഇനിയും ജയിക്കും, കേക്കുമായി പള്ളിമേടകളില്‍ ഇനിയും പോകും’; സുരേഷ്‌ഗോപിയുടെ മൗനത്തെ പിന്തുണച്ച് കെ സുരേന്ദ്രന്‍

K surendran

തൃശ്ശൂരിലെ വ്യാജവോട്ട് വിഷയത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍. ഇനിയും വോട്ട് ചേര്‍ക്കും ഇനിയും ജയിക്കുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേക്കുമായി പള്ളിമേടകളില്‍ ഇനിയും പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ സുരേഷ്‌ഗോപി പ്രതികരിക്കേണ്ടതില്ലെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തൃശ്ശൂരിലെ വ്യാജവോട്ട് വിഷയത്തില്‍ ഉത്തരമില്ലാതിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിലെ കള്ളവോട്ടുകള്‍ പിടിക്കപ്പെട്ടതിന് ശേഷം ആദ്യമായി തൃശ്ശൂരിലെത്തിയ സുരേഷ് ഗോപിക്ക് മറുപടി ഒന്നുമുണ്ടായിരുന്നില്ല. തൃശ്ശൂരിലെത്തിയിട്ടും വിഷയത്തില്‍ മന്ത്രി ഒരക്ഷരം മറുപടി പറഞ്ഞില്ല. ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് സുരേഷ്‌ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.

Also Read :തൃശ്ശൂരിലെ വ്യാജവോട്ട്: ‘6 വോട്ടിന്റെ കാര്യമായാലും 11 വോട്ടിന്റെ കാര്യമായാലും എഴുപതിനായിരം വോട്ടിന്റെ അത്രയും വരില്ലല്ലോ’; ഉരുണ്ടുകളിച്ച് രാജീവ് ചന്ദ്രശേഖര്‍

തൃശ്ശൂരിലെ വ്യാജവോട്ട് വിഷയത്തില്‍ ഉരുണ്ടുകളിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും. ആറ് വോട്ടിന്റെ കാര്യമായാലും 11 വോട്ടിന്റെ കാര്യമായാലും എഴുപതിനായിരം വോട്ടിന്റെ അത്രയും വരില്ലല്ലോ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

സുരേഷ് ഗോപി പ്രതികരിക്കാത്തതെന്തെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയപരമായി മറുപടി പറയേണ്ട കാര്യമില്ല. തീരുമാനമെടുക്കേണ്ടത് കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ജനങ്ങളെ വിഡ്ഡിയാക്കാന്‍ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News