
ലഹരി ഇടപാട് നടക്കുന്നതിനിടെ തടയാനെത്തിയ കുന്ദമംഗലം പൊലീസിനെ ആക്രമിച്ച, പി കെ ഫിറോസിന്റെ സഹോദരനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് കെ ടി ജലീല്‍ എംഎല്‍എ. ലഹരിക്കെതിരെ യൂത്ത് ലീഗ് ക്യാമ്പയിന്‍ ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് തുടങ്ങണമെന്നും കത്വ-ഉന്നാവോ ഫണ്ട് മുക്കി മണിമാളിക പണിതയാളുടെ സഹോദരന്‍ ലഹരി കേസില്‍ ഒത്താശ ചെയ്യുന്നത് സ്വാഭാവികമെന്നും കെ ടി ലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് കെ ടി ജലീല്‍ എംഎല്‍എയുടെ പ്രതികരണം
ഈനാംപേച്ചിക്ക് മരപ്പട്ടി സഹോദരന്‍!
പണം നേടാന്‍ മയക്കുമരുന്ന് മാഫിയക്ക് ഒത്താശ ചെയ്യുന്നവന്റെ സ്വന്തം സഹോദരന്‍ കത്വ-ഉന്നാവോ ഫണ്ട് മുക്കി മണിമാളിക പണിതില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ. വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് പിരിച്ച പണത്തില്‍ നിന്ന് പതിന്‍മടങ്ങ് വിലക്ക് ഭൂമി വാങ്ങി കമ്മീഷന്‍ അടിച്ചില്ലെങ്കിലേ അതിശയമുള്ളൂ.
യൂത്ത് ലീഗ് നേതാവ് പിന്നില്‍ കൂടി അപമാനിച്ച ഒരു ചെറുപ്പക്കാരനുണ്ട്. പേര് കെ.ടി അദീപ്.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പണവും എം.ജി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവിയും കൊടുത്ത് കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞ, പണവും പദവിയും കിട്ടിയാല്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ലോകായുക്ത സിറിയക് ജോസഫിനെ ഉപയോഗിച്ച് നടത്തിയ കള്ളക്കളിക്ക് കാലം നല്‍കുന്ന ശിക്ഷയാണിതൊക്കെ.
കെ.ടി. അദീപ് ഇപ്പോള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘ബാങ്ക് ഓഫ് ബറോഡ’യുടെ സംസ്ഥാനത്തെ കോര്‍പ്പറേറ്റ് വിഭാഗത്തിന്റെ ചീഫ് മാനേജരാണ്. അദീപ് ഇന്ത്യയിലെ എണ്ണം പറഞ്ഞ ധരകാര്യ സ്ഥാപനത്തിന്റെ കൊച്ചിയിലെ ചീഫ് മാനേജരായപ്പോള്‍ അദീപിനെ അപമാനിച്ചവന്റെ സഹോദരന്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പരിശോധനക്കിടെ പോലീസിനെ അടിച്ചോടിക്കാന്‍ ശ്രമിച്ച കേസില്‍ അഴിക്കുള്ളിലാണ്. പച്ചക്കൊടി പിടിക്കുന്നത് കൊണ്ട് ഇവര്‍ക്കൊക്കെ ‘അര്‍ശിന്റെ’ തണല്‍ ഉറപ്പാണെന്ന് സമാധാനിക്കാം.
കുന്ദമംഗലം മേഖലയില്‍ കോളേജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മയക്കു മരുന്ന് വിതരണം ചെയ്യുന്നത് യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറിയുടെ സഹോദരനാണെന്നാണ് നാട്ടിലെ സംസാരം. ലഹരിക്കെതിരെ ഇനി മേലില്‍ യൂത്ത് ലീഗ് ക്യാമ്പയിന്‍ നടത്തുകയാണെങ്കില്‍ സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് അതാരംഭിക്കാന്‍ ലീഗ്-യൂത്ത്‌ലീഗ് നേതൃത്വങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നാകും. വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ബുദ്ധി! സ്വന്തം സഹോദരനെ മയക്കുമരുന്ന് വിതരണത്തില്‍ നിന്നും ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയാത്ത യൂത്ത്‌ലീഗ് നേതാവിന് നാട്ടുകാരെ നന്നാക്കാന്‍ എന്തര്‍ഹത?
കൊടുത്താല്‍ കൊല്ലത്തും കിട്ടും മോനെ. യൂത്ത് ലീഗ് നേതാവിന്റെ ഒരു പ്രസ് മീറ്റ് ഉടന്‍ തന്നെ പ്രതീക്ഷിക്കാം. ലീഗ് സൈബര്‍ ഗ്രൂപ്പുകള്‍ ജാഗരൂകരായിരിക്കുക. യൂത്ത്‌ലീഗ് നേതാവിന്റെ പത്രസമ്മേളനം കഴിഞ്ഞാല്‍ വൈകാതെ എന്റെ പത്ര സമ്മേളനവും ഉണ്ടാകും. അതും കഴിഞ്ഞേ പിരിഞ്ഞു പോകാവൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

