
യുഡിഎഫ് യുവജന സംഘടനകൾക്കെതിരെ കെ. ടി. ജലീൽ എംഎൽഎ. രാഷ്ട്രീയ രംഗത്ത് യുഡിഎഫിന്റെ യുവജന മാഫിയ സംഘമുണ്ട്. പണം വാരിക്കൂട്ടുക, ജീവിതം ആസ്വദിക്കുക ഇതാണ് കോൺഗ്രസ് – ലീഗ് യുവ നേതാക്കളുടെ ശീലം എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണം ഉണ്ടാക്കാനുള്ള വഴിയായി യുവ നേതാക്കൾ രാഷ്ട്രീയത്തെ കാണുന്നു. പി. കെ. ഫിറോസിനെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹം ആവർത്തിക്കുന്നു.
പി കെ ഫിറോസ് ഉൾപ്പെടെയുള്ള നേതാക്കൾ ഹവാല ഇടപാടുകൾ നടത്തുന്നു. ഗൾഫിൽ നിന്നടക്കം പണം വെട്ടിക്കുന്നു. ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിങ്ങ് കമ്പനിയിലെ സെയിൽസ് മാനേജർ ആണ് പി കെ ഫിറോസ്. മാസം 5 ലക്ഷത്തോളം രൂപ ശമ്പളം വാങ്ങുന്നു. ഗൾഫിലെ ഒരു കമ്പനി ആണിത്. 21.3.24 മുതൽ ഫിറോസ് സാലറി വാങ്ങുന്നു. 20.3.26 വരെ ആണ് കരാർ കാലാവധി. മുസ്‌ലിം ലീഗിന്റെ സെയിൽസ് മാനേജർ ആണിപ്പോൾ ഫിറോസ് എന്നും തെളിവുകൾ സഹിതം ജലീൽ പറയുന്നു.
ALSO READ: വിജിൽ നരഹത്യ കേസ്: മൃതദേഹത്തിനായി ലാൻഡ് പെനിട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് തിങ്കളാഴ്ച വീണ്ടും തെരച്ചിൽ
താനൂരിൽ മത്സരിച്ചപ്പോൾ ഫിറോസ് വിവരങ്ങൾ മറച്ചുവെച്ചു. ദോത്തി ചലഞ്ചിന്റെ പേരിൽ പോലും ഫിറോസ് പണം തട്ടിയെന്നും അദ്ദേഹം പറയുന്നു. ഇരുനൂറു രൂപയുടെ തുണി അഞ്ഞൂറ് രൂപയ്ക്ക് കൊടുത്തു.
സിറിയക് ജോസഫിനെതിരെയും അദ്ദേഹം സംസാരിച്ചു. ഐസ്ക്രീം പാർലർ പെൺവാണിഭ കേസിൽ സിറിയക് ഇടപെട്ടു. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയത് സിറിയക് ആണ്. ഇതിന്റെ പ്രത്യുപകാരമാണ് ജാൻസി ജയിംസിന്റെ വി സി നിയമനം എന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും അല്ലെങ്കിൽ ഫിറോസ് ഖുർആൻ തൊട്ട് സത്യം ചെയ്യണം എന്നും ജലീൽ വെല്ലുവിളിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

