‘കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ’; രാഹുലിനൊപ്പമുള്ള യൂത്ത് ലീഗ് നേതാവിൻ്റെ വിദേശയാത്ര ലീഗ് നേതൃത്വം അന്വേഷിക്കട്ടെ എന്ന് കെ ടി ജലീൽ

K T JALEEL POST ABOUT RAHUL SHAFI

ലൈംഗിക പീഡന കേസിലെ പ്രതി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഇപ്പോഴിതാ അതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും പി കെ ഫിറോസിനും നേരെ പരിഹാസവുമായി പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കെ ടി ജലീൽ എംഎൽഎ. റീലൻമാരുടെ യുഗം കോൺഗ്രസ്സിലും ലീഗിലും അവസാനിക്കുന്നു എന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.

കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ. രാഹുലിനൊപ്പമുള്ള യൂത്ത്ലീഗ് നേതാവിൻ്റെ വിദേശയാത്ര ലീഗ് നേതൃത്വം അന്വേഷിക്കട്ടെ. ലീഗിലും നടക്കട്ടെ ഒരു ശുദ്ധികലശമെന്നും കെ ടി ജലീൽ കുറിച്ചു. രാഹുലിന്റെയും ഷാഫിയുടെയും ഫിറോസിന്റെയും ചിത്രം പങ്കുവച്ചായിരുന്നു പോസ്റ്റ്.

ALSO READ: ‘പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും, തെളിവുകൾ നശിപ്പിക്കും; രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് കൈരളി ന്യൂസിന്

പോസ്റ്റിന്റെ പൂർണരൂപം

ഇന്നു മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ. റീലൻമാരുടെ യുഗം കോൺഗ്രസ്സിലും ലീഗിലും അവസാനിക്കുന്നു. റിയലൻമാർ യൂത്ത് കോൺഗ്രസ്സിലും യൂത്ത് ലീഗിലും ഉയർന്നു വരട്ടെ. കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ. രാഹുലിനൊപ്പമുള്ള യൂത്ത് ലീഗ് നേതാവിൻ്റെ വിദേശയാത്ര ലീഗ് നേതൃത്വം അന്വേഷിക്കട്ടെ. ലീഗിലും നടക്കട്ടെ ഒരു ശുദ്ധികലശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News