മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി വീടുണ്ടാക്കി കൊടുക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ കോൺഗ്രസ് ചെയ്യുന്നത് നുണകോട്ടകൾ കെട്ടുകയാണ്: കെ റഫീഖ്

K Rafeeq Congress

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി വീടുണ്ടാക്കി കൊടുക്കുമെന്ന് പറഞ്ഞ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നാൽ ഇപ്പോൾ ചെയ്യുന്നത് നുണകൾ കൊണ്ട് കോട്ട കെട്ടുകയാണെന്ന് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. സർക്കാർ സ്ഥലം കണ്ടൈത്തി കൊടുക്കണമെന്ന പരിഹാസ്യ നിലപാട് മുതൽ സ്ഥലം കണ്ടെത്തി കഴിഞ്ഞുവെന്ന ഉണ്ടായില്ലാ വെടിവരെ കോൺഗ്രസ് നേതാക്കൾ നടത്തി ക‍ഴിഞ്ഞുവെന്നും ഇതെല്ലാം വയനാട്ടിലെ ജനങ്ങൾ കാണുന്നുണ്ടെന്നും കെ റഫീഖ് പറഞ്ഞു.

Also Read: ‘അടൂർ പ്രകാശിന്റെ നിലപാട് കെപിസിസി അംഗീകരിക്കുന്നില്ല; കേസിൽ അപ്പീൽ നൽകണമെന്നാണ് കോൺഗ്രസിന്റെ നിലപാട്’; സണ്ണി ജോസഫ്

ഫേസ്ബുക് പോസ്റ്റ് പൂർണരൂപം

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി വീടുണ്ടാക്കി കൊടുക്കുമെന്ന് പറഞ്ഞ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ നുണകൾ കൊണ്ട് കോട്ട കെട്ടുകയാണ്. ഇവർ പ്രഖ്യാപിച്ച വീടുകൾ വെയ്ക്കാൻ സർക്കാർ സ്ഥലം കണ്ടൈത്തി കൊടുക്കണമെന്ന പരിഹാസ്യ നിലപാട് മുതൽ സ്ഥലം കണ്ടെത്തി കഴിഞ്ഞുവെന്ന ഉണ്ടായില്ലാ വെടിവരെ ഇതിനകം ചുരം കയറിയെത്തിയ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞ് കഴിഞ്ഞു. വയനാട്ടിലെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് കേൾക്കുന്നുണ്ട് മനസ്സിലാക്കുന്നുണ്ട് എന്ന് തിരിയാത്തവർ വിരുന്നുകാരായി എത്തി നട്ടാൽ മുളക്കാത്ത നുണ പറയുന്ന ഈ നേതാക്കൾ മാത്രമാകും.

കോൺഗ്രസ് സംസ്ഥാന നേതൃതം ദുരന്തബാധിതർക്ക് 100 വീടുകളാണ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയുടെ വക മറ്റൊരു നൂറ്. യൂത്ത് കോൺഗ്രസും കുറച്ചില്ല 30 വീട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിർക്കായി നിർമ്മിച്ച് നൽകുമെന്നായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ നിലപാട്. പണം കണ്ടെത്താൻ പിരിവിന് ആപ്പ് വരെയുണ്ടാക്കി. ഇങ്ങനെ പിരിച്ച പണത്തിൻ്റെ കണക്കിനെ ചൊല്ലി സംഘടനയ്ക്കുള്ളിൽ തന്നെയുള്ള ഒരു വിഭാഗം വിഴുപ്പലക്കുന്നതും നമ്മൾ കണ്ടു. പക്ഷെ അവരെ വിശ്വസിച്ച ദുരന്തബാധിതരെ സംബന്ധിച്ച് നാളിതുവരെയായി ഒന്നും സംഭവിച്ചിട്ടില്ല.

ഒടുവിൽ തെരഞ്ഞെടുപ്പായപ്പോൾ സ്ഥലം കണ്ടെത്തി ഉടൻ നിർമ്മാണ പ്രവർത്തി നടക്കും എന്ന നുണപ്രചാരണവുമായാണ് കോൺഗ്രസ് നേതാക്കൾ ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ആകെ പറഞ്ഞ ആ 230 വീടുകളിൽ ഒരു മുപ്പത് വീടുവെയ്ക്കാനുള്ള സ്ഥലമെങ്കിലും കണ്ടെത്തിയിട്ടായിരുന്നു ഈ കളവ് പറച്ചിലെങ്കിൽ ഒരു മാന്യത ഉണ്ടായിരുന്നു. എത്ര രൂപ ഇതുവരെ പിരിച്ചു എന്ന കണക്ക് ഇവർ പുറത്ത് വിട്ടിട്ടില്ല എന്നതും ഈ വിഷയങ്ങളുടെയെല്ലാം സുതാര്യതയെ ചോദ്യ മുനയിൽ ആക്കുന്നുണ്ട്. സ്ഥമെടുത്തെങ്കിൽ അത് എവിടെയെന്ന് മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ ശങ്കരാടി കാണിച്ചത് പോലെ ഉയർക്കാണിക്കാൻ പോലും സ്ഥലമെടുത്തതിൻ്റെ ഒരു രേഖയും കോൺഗ്രസ് നേതാക്കളുടെ കൈവശം ഇല്ലെന്നതാണ് വാസ്തവം.

വീടു പണിയാനായി എടുത്തു എന്ന് പറയുന്ന സ്ഥലം നിങ്ങൾ വീടുണ്ടാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത നിസ്സഹായരായ ജനങ്ങൾക്ക് എങ്കിലും കാണിച്ച് കൊടുക്കണ്ടെ. പ്രിയപ്പെട്ട നാട്ടുകാരെ ഏതെങ്കിലും കോൺഗ്രസ് നേതാവ് ഈ നിലയിൽ ഏറ്റെടുത്തു എന്ന് പറയുന്ന സ്ഥലം നിങ്ങളെ ആരെയെങ്കിലും കാണിച്ച് തന്നിട്ടുണ്ടോ. ഈ നിലയിൽ കളവ് പറഞ്ഞ് കാലം കഴിക്കാനാണ് കോൺഗ്രസ് നേതാക്കളുടെ താൽപ്പര്യം. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഈ ഗിമ്മിക്കും നാടകങ്ങളും ഉപേക്ഷിച്ച് സത്യസന്ധമായി ജനങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പോകാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകണം.

ഒരു കാര്യം കൂടി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടിയുള്ള സർക്കാർ ടൗൺഷിപ്പിൻ്റെ നിർമ്മാണ പ്രവർത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. സർക്കാർ വാഗ്ദാനം ചെയ്ത ടൗൺഷിപ്പിന് ആവശ്യമായ സ്ഥലം കണ്ടെത്തിയത് ഏറ്റവും സുതാര്യമായ നടപടി ക്രമങ്ങളിലൂടെ ആളുകളുടെ സൗകര്യവും സുരക്ഷയുമെല്ലാം പരിഗണിച്ചായിരുന്നു. ഒടുവിൽ ഏറ്റെടുത്ത സ്ഥലവുമായി ബന്ധപ്പെട്ട് സങ്കീർണ്ണമായ കോടതി വ്യവഹാരങ്ങൾ ഉണ്ടായപ്പോഴും ഇച്ഛാശക്തിയോടെ അതിനെ മറികടക്കാനും എത്രയും വേഗം ടൗൺഷിപ്പ് നിർമ്മിക്കാനുമാണ് സർക്കാർ തയ്യായത്. ദുരിതബാധിതർക്ക് കൊടുത്ത ഉറപ്പ് പാലിക്കാനും അവരെ കരുതലോടെ ചേർത്ത് പിടിക്കാനും സർക്കാർ കാണിച്ച പ്രതിബദ്ധതയാണ് കൽപ്പറ്റ ടൗണിൻ്റെ നടുവിൽ കണ്ണായ സ്ഥലത്ത് ഉയരുന്ന മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടിയുള്ള ടൗൺഷിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News