മുളങ്കുറ്റിയിൽ നിറച്ച കാട്ടുചെറുതേനും ഈറ്റയിലും അരിചൂരലിലും മെനഞ്ഞ പൂജാപാത്രങ്ങളും; ശബരിമലയിൽ കാണിക്കയുമായി ഈ വർഷവും കാണികൾ എത്തി

sabarimala

ശബരിമലയിൽ കാണിക്കയുമായി ഈ വർഷവും കാണികൾ എത്തി. അഗസ്ത്യാർകൂടത്തിലെ കാണി സമുദായത്തിൽ പെട്ടവരാണ് കാനന വിഭവങ്ങളുമായി ശബരിമല സന്നിധിയിൽ എത്തിയത്.

തിരുവനന്തപുരം കോട്ടൂർ വനമേഖലയിൽ നിന്നെത്തിയ 167 പേരടങ്ങുന്ന സംഘമാണ് പതിവുതെറ്റിക്കാതെ ഇത്തവണയും ശബരിമലയിൽ എത്തിയത്. 27 കുട്ടികളും 14 ഓളം മാളികപ്പുറങ്ങളും അടങ്ങുന്നതാണ് സംഘം. രണ്ട് വയസുള്ള മാളികപ്പുറം മുതൽ 85 വയസ്സുള്ളവർ വരെ സംഘത്തിൽ ഉണ്ട്. അയ്യപ്പൻ എന്നു പേരുള്ള ഭിന്നശേഷിക്കാരനായ അംഗവും സംഘത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നു.

ALSO READ: ശബരിമല സന്നിധാനത്ത് ആഴിയിൽ നിന്ന് ആൽമരത്തിലേക്ക് തീപടര്‍ന്നു

മുളങ്കുറ്റിയിൽ നിറച്ച കാട്ടുചെറുതേനും, ഈറ്റയിലും അരിചൂരലിലും മെനഞ്ഞ പൂജാപാത്രങ്ങളും കാട്ടുകുന്തിരിക്കവും കരിമ്പും കാട്ടിൽ വിളഞ്ഞ കദളിക്കുലകളും കാട്ടുപൂക്കളും അടങ്ങുന്ന വനവിഭവങ്ങളാണ് ഇവർ ശബരിമലയിൽ കാഴ്ച്ചയർപ്പിച്ചത്. വനമേഖലയിൽ നിന്നെത്തിയ കാണികൾക്ക് സോപാനത്തിൽ പ്രത്യേക ദർശനം ഒരുക്കാൻ ദേവസ്വം ബോർഡിനും പൊലീസിനും സാധിച്ചു. നൂറ്റാണ്ടുകൾക്ക് മുൻപ് അഗസ്ത്യവനത്തിൽ നിന്ന് പശ്ചിമഘട്ട വനനിരകളിലൂടെ കാൽനടയായി വന്ന് ദർശനം നടത്തിയിരുന്ന പൂർവികരുടെ സ്മരണ പുതുക്കിയാണ് ഇവർ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News