
കൊല്ലം കൊട്ടിയം തഴുത്തല സ്വദേശിയെ കാപ്പ കേസിൽ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു. പത്തിലധികം കേസിൽ പ്രതിയായ കൊട്ടിയം, തഴുത്തല വിളയിൽ പുത്തൻവീട്ടിൽ ‘പൊട്ടാസ് ‘ എന്ന് വിളിക്കുന്ന നിഷാദ്(34)നെ ആണ് ബെംഗളൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.
കൊട്ടിയം എസ് എച്ച് ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് നിഷാദെന്ന് പൊലീസ് പറഞ്ഞു. എസ് എച്ച് ഒ പ്രദീപ്, എസ് ഐ സൗരവ്, സ് പിഒമാരായ അരുൺ, ശംഭു തുടങ്ങിയവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

