ശബരിമല സ്വർണമോഷണ കേസ്: ‘ദേവസ്വം ബോർഡുകളുടെ പ്രവർത്തനം സ്വതന്ത്രം; മന്ത്രിയായിരിക്കെ ഒരു ഫയലും മുന്നിൽ വന്നിട്ടില്ല’; കടകംപള്ളി സുരേന്ദ്രൻ

kadakampalli surendran SABARIMALA

ശബരിമല സ്വർണമോഷണ കേസിൽ പാർട്ടി സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയതാണ് എന്ന് മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ മാധ്യമങ്ങളിലൂടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ദേവസ്വം ബോർഡിൻറെ തീരുമാനങ്ങൾ സ്വതന്ത്രമാണ്. മന്ത്രി തലത്തിൽ ഫയൽ അയക്കേണ്ട ആവശ്യമില്ല. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ ബോർഡിന്റേത് മാത്രമാണ്. സർക്കാരിൻ്റെ അറിവോടയല്ല. താൻ ദേവസ്വം മന്ത്രിയായിരിക്കെ ഒരു ഫയലും മുന്നിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രതിപക്ഷം ഒരുപാട് അന്യായങ്ങൾ വിളിച്ചു പറയുന്നുണ്ടെന്നും താൻ അയച്ച അപകീർത്തി കേസിൽ പ്രതിപക്ഷ നേതാവ് ഇതുവരെയും മറുപടി നൽകിയിട്ടില്ലെന്നും’ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ALSO READ: പാലായിൽ കോൺഗ്രസിന് റിബൽ ഭീഷണി: സിറ്റിങ് കൗൺസിലമാര്‍ മത്സര രംഗത്ത്; വിമതയെ പിന്തിരിപ്പിക്കാനുള്ള നീക്കവുമായി പാർട്ടി നേതൃത്വം

അന്വേഷണം ശരിയായ ദിശയിൽ ആണ്നടക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട്. പ്രതിപക്ഷനേതാവ് മറുപടി പറയാത്തതിന് കോടതി മുഖേന സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാര്യങ്ങൾ വിശദമാക്കിയതാണ്. സ്വർണപ്പാളി ഇളക്കാൻ പറയാനും പൂശാൻ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്നും സർക്കാരിന്റെ കൈകൾ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News