‘മന്ത്രി ബോർഡ് അം​ഗം അല്ലല്ലോ പിന്നെ എങ്ങനെ യോ​ഗത്തിൽ പങ്കെടുക്കും’; കടകംപള്ളി ദേവസ്വം ബോർഡ് യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല: മന്ത്രി വി എൻ വാസവൻ

vn vasavan

മന്ത്രിയായിരിക്കെ ദേവസ്വം ബോർഡ് യോഗങ്ങളിൽ കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തിട്ടില്ലെന്ന് നിയമസഭയിൽ രേഖാമൂലം മറുപടി നല്‍കി മന്ത്രി വി എൻ വാസവൻ. നിയമപ്രകാരം ബോർഡ് യോഗങ്ങളിൽ പങ്കെടുക്കേണ്ടത് അംഗങ്ങൾ മാത്രമെന്ന് രേഖയില്‍ പറയുന്നു. മന്ത്രിക്ക് പങ്കെടുക്കാൻ നിയമം അനുശാസിക്കുന്നില്ലെന്നും മറുപടി നല്‍കി.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ എത്ര മീറ്റിംഗുകളിൽ പങ്കെടുത്തുവെന്നും സ്ഥലം, തീയതി, സമയം ഉൾപ്പെടെ വിശദാംശം നൽകാമോയെന്ന റോജി എം ജോണിൻ്റെ ചോദ്യത്തിനാണ് മന്ത്രി വി എൻ വാസവൻ മറുപടി നല്‍കിയത്.

ദേവസ്വം വകുപ്പ് മന്ത്രി ദേവസ്വം ബോർഡ് അംഗമല്ലാത്തതിനാല്‍ ബോർഡ് മീറ്റിങ്ങുകളില്‍ പങ്കെടുക്കാൻ ക‍ഴിയില്ല എന്നിരിക്കെയാണ് എം എല്‍ എ ഈ ചോദ്യം ചോദിച്ചത്. ബോർഡ് അംഗങ്ങൾക്ക് മാത്രമേ മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. മന്ത്രി യോഗത്തിൽ പങ്കെടുക്കുവാൻ നിയമം അനുശാസിക്കുന്നില്ല.

ALSO READ: ‘കേരളത്തിലെ ചികിത്സാ സംവിധാനം ഏറ്റവും മെച്ചപ്പെട്ടത്, യുഡിഎഫ് ഭരണത്തിൽ ഇതായിരുന്നില്ല അവസ്ഥ’: ഇ കെ വിജയൻ MLA

2016 മുതൽ 2021 വരെയുളള കാലയളവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മീറ്റിംഗുകളിൽ ഒന്നിലും ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്തിട്ടില്ല. ദേവസ്വം വകുപ്പ് മന്ത്രി ദേവസ്വം ബോർഡ് മെമ്പർ അല്ല. 1950 ലെ ട്രാവൻകൂർ -കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിട്യൂഷൻസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് മാത്രമേ ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. ദേവസ്വം വകുപ്പ് മന്ത്രിക്കു ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ നിയമം അനുശാസിക്കുന്നില്ലെന്ന് അദ്ദേഹം രേഖാമൂലം മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News