
തനിക്ക് എതിരായ പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ആളുടേതെന്ന് കടകംപള്ളി സുരേന്ദ്രൻ. ദ്വാരപാലക ശില്‍പ്പം കോടീശ്വരന് വിറ്റുവെന്നും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പരാമര്‍ശത്തിനെതിരെയാണ് കടകംപള്ളി സുരേന്ദ്രൻ നിയമസഭയില്‍ പ്രതികരിച്ചത്.
അധികാരത്തിന് വേണ്ടി ആർത്തി മുത്തയാളുടേതാണ് ഈ പരാമര്‍ശം. എത്രമാത്രം ഒരു രാഷ്ട്രീയ നേതാവ് അധഃപതിക്കാം എന്നതിൻ്റെ തെളിവാണിത്. ആണത്തവും തൻ്റേടവും ഉണ്ടെങ്കിൽ ആരോപണം പ്രതിപക്ഷ നേതാവ് തെളിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണം തെളിഞ്ഞാൽ താൻ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇല്ലെങ്കിൽ പ്രതിപക്ഷ നേതാവ് വനവാസത്തിന് പോകണം.
വിശ്വാസികൾ അർപ്പിക്കുന്ന ഒരു നയാപൈസ സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്ന് തനിക്ക് അഭിമാനത്തോടുകൂടി പറയാൻ സാധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

