
2024 – 2025 സംസ്ഥാന സ്കൂൾ കലോത്സവം സമഗ്ര കവറേജിനുള്ള ഓണ്‍ലൈൻ മാധ്യമ വിഭാഗത്തിലെ പുരസ്കാരം കൈരളി ന്യൂസ് ഓണ്‍ലൈനിന്. കലസ്ഥാനം എന്ന പേരിലായിരുന്നു കൈരളി ഓണ്‍ലൈൻ വിഭാഗം 2024-2025 വര്‍ഷത്തെ കലോത്സവം റിപ്പോര്‍ട്ട് ചെയ്തത്.
വെബ് സൈറ്റില്‍ സ്പെഷ്യല്‍ പേജ് വഴി കലോത്സവത്തിന്റെ വാര്‍ത്തകളും പോയിന്റ് നിലയും കൃത്യമായ സമയത്ത് ജനങ്ങളിലേക്ക് എത്തിക്കുകയും. കലോത്സവത്തിലെ പ്രതിഭകളെ കുറിച്ചുള്ള വീഡിയോ സ്റ്റോറികള്‍ ചെയ്തും സമഗ്രമായ രീതിയിലുള്ള കവറേജാണ് ഓണ്‍ലൈൻ വിഭാഗം നടത്തിയിരുന്നത്. അതിനുള്ള അംഗീകാരമാണ് സമഗ്ര കവറേജിവുള്ള പുരസ്കാരത്തിലൂടെ കൈരളി ന്യൂസ് ഓണ്‍ലൈനിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
നിള മുതൽ കല്ലായിപുഴ വരെയുള്ള വേദികളിലായി അന്തപുരിയെ കലയുടെ നാളുകളാക്കിയ ദിനങ്ങളെ പ്രത്യേക വീഡിയോ തയ്യാറാക്കിയാണ് കൈരളി ന്യൂസ് കലോത്സവത്തെ വരവേറ്റത്. കലയുത്സവം തലസ്ഥാനത്ത് അരങ്ങേറിയപ്പോള്‍ അവിശ്രമം കലോത്സവ വിശേഷങ്ങള്‍ പൊതുമധ്യത്തിലെത്തിക്കാൻ അവിശ്രമം പണിയെടുത്ത കൈരളിന്യൂസ് ഓണ്‍ലൈൻ ടീമുനുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

