
പൊതുരംഗത്ത് കാര്യമായ അനുഭവസമ്പത്തോ എടുത്ത് പറയാവുന്ന സേവനങ്ങളോ ഒന്നുമില്ലാത്ത രാഹുല്‍ മാങ്കൂട്ടത്തെ ഊതിവിര്‍പ്പിച്ച് വലിയ നേതാവാക്കി മാറ്റിയതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
രാഹുല്‍ നടത്തിയ തട്ടിപ്പുകള്‍ തെളിവുകള്‍ സഹിതം കേരളത്തെ അറിയിച്ചത് കൈരളി മാത്രമാണ്. എന്നാല്‍ ഒന്നില്‍പോലും നടപടിയെടുക്കാന്‍, ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തെ തളളിപ്പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല.
രാഹുലിന്റെ കാര്‍, രാഹുലിന്റെ ഹൈയര്‍ സ്‌റ്റൈല്‍, രാഹുലിന്റെ പ്രണയം ഇങ്ങനെ വാഴ്ത്തുപാട്ടുകളുമായി രാഹുല്‍ മാങ്കൂട്ടത്തിലിന് കേരളത്തില്‍ താരപരിവേഷം നല്‍കാന്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു.
അക്കാലത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തട്ടിപ്പുകള്‍ ഒന്നിനുപിന്നാലെ ഒന്നായി പുറത്തുകൊണ്ടുവന്നത് കൈരളിയാണ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐ ഡി കാര്‍ഡുകള്‍ നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയാണ് രാഹുല്‍ മാങ്കൂട്ടം അധ്യക്ഷനായതെന്ന വാര്‍ത്ത കൈരളി കേരളത്തെ അറിയിച്ചു.
അക്രമസമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റിലായപ്പോള്‍ വാജ്യമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യത്തിന് ശ്രമിച്ചതെന്ന വിവരവും കേരളത്തെ അറിയച്ചതും കൈരളി തന്നെ.
വയനാട് ഫണ്ട് പിരിവിന്റെ പേരില്‍ രാഹുല്‍മാങ്കൂട്ടത്തില്‍ നടത്തിയ തട്ടിപ്പുകള്‍ കൈരളി കേരളത്തെ അറിയിച്ചു. ഇപ്പോള്‍ രാഹുല്‍മാങ്കൂട്ടത്തിലിനെ ഗത്യന്തരമില്ലാതെ തളളിപ്പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ട് കൈരളി നടത്തിയ നിര്‍ണായക വെളിപ്പെടുത്തലുകളില്‍ നടപടിയെടുത്തില്ലെന്നതിന് ഇനിയെങ്കിലും മറുപടി പറയണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

