സ്കൂൾ കലോത്സവം 2024-2025; മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള സമ​ഗ്ര കവറേജ് പുരസ്കാരം കൈരളി ന്യൂസ് ഓൺലൈൻ ഏറ്റുവാങ്ങി

kairalinews online award

കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച കവറേജിനുള്ള ഓൺലൈൻ മാധ്യമ പുരസ്കാരം കൈരളി ന്യൂസ് ഓൺലൈൻ ടീം ഏറ്റുവാങ്ങി. തൃശൂരിൽ 64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സമാപന വേദിയിൽ വച്ചാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ എന്നിവരാണ് പുരസ്കാരം സമ്മാനിച്ചത്

കലോത്സവ വിശേഷങ്ങളും ദൃശ്യങ്ങളും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കനായി രാപ്പകലില്ലാതെ കൈരളി ന്യൂസ് ഓൺലൈൻ പരിശ്രമിച്ചതിൻ്റെ ഫലവും അതിനെ ജനങ്ങൾ ഏറ്റെടുത്തതിൻ്റെ ഫലവുമാണ് കൈരളി ന്യൂസിന് ലഭിച്ച അം​ഗീകാരം. വസ്തുതതാ പരമായ വാർത്തകൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനും എല്ലാ തവണത്തേയും പോലെ കഴിഞ്ഞ തവണയും കൈരളി ന്യൂസ് ഓൺലൈനിന് സാധിച്ചിരുന്നു.

Also read; ‘മുന്നിലുള്ള അനന്ത സാധ്യതകളെ തുറന്നെടുക്കുവാനുള്ള അവസരമാണ് ഓരോ യുവജനോത്സവവും’; കലോത്സവം മത്സരമല്ല ഉത്സവമാണെന്ന് മോഹൻലാൽ

തൃശ്ശൂരിൽ നടന്ന ഇത്തവണത്തെ കലോത്സവത്തിൻ്റെ സമാപനസമ്മേളനത്തിൽ മലയാളത്തിൻ്റെ പ്രിയ നടൻ മോ​ഹൻലാൽ മുഖ്യാഥിതിയായി. കലോത്സവ വേദികളിൽ ജയപരാജയങ്ങൾ അപ്രസക്തമാണെന്നും കലാകാരന്മാർ അവരുടെ കഴിവുകളെ ഈ വേദികളിലേക്ക് മാത്രം ചുരുക്കാതെ മിനുക്കിയെടുത്ത് അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മോഹൻലാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News