
ഈ വർഷത്തെ കലാഭവൻ മണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റി അവാർഡുകൾ പ്രഖ്യാപിച്ചു. കൈരളി ന്യൂസ് ഓൺലൈൻ രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി. സ്പെഷ്യൽ വെബ് സ്റ്റോറി റിപ്പോർട്ടർ ആയി ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ്/റിപ്പോർട്ടർ സോന കണ്ടത്തിൽ ഫിലിപ്പ്, മികച്ച വെബ് ന്യൂസ് സ്റ്റോറി ക്യാമറാമാൻ ആയി പ്രകാശ് എസ് ശിവന്തക് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന സ്കൂൾ ഒളിംപിക്സുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് കൈരളി ന്യൂസ് ഓൺലൈനിനെ പുരസ്കാരത്തിന് അർഹമാക്കിയത്. കലാഭവൻ മണിയുടെ 55-ാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായി 2026, ജനുവരി 1ന് ആറ്റിങ്ങലിലെ സൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന നിറവ് 2026 അവാർഡ് നൈറ്റിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

