
എറണാകുളം കളമശ്ശേരിയിൽ പട്ടാപ്പകൽ കടയിൽ കയറി മാല മോഷണം. ഇടപ്പള്ളി കൂനംതൈയിൽ ഇന്നലെ ഉച്ചയ്ക്കാണ് മോഷണം നടന്നത്. കൂനംതൈ അമ്പലം റോഡിലുള്ള കടയിൽ ഹെൽമെറ്റ് ധരിച്ച് എത്തിയ യുവാവ് മാല പൊട്ടിച്ച ശേഷം സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. കടയുടമയായ യുവതിയുടെ മാലയാണ് കവർച്ച ചെയ്യപ്പെട്ടത്. രണ്ടുതവണ കടയിലെത്തി നിരീക്ഷണം നടത്തി പുറത്തിറങ്ങിയ ശേഷമാണ് തിരികെയെത്തി മാല പൊട്ടിച്ചത്. യുവതി പിന്നാലെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം, വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിലായി. തമിഴ്നാട് മധുര മുനിയാണ്ടിപുരം വടിവേലു ആണ് പൊലീസിൻ്റെ പിടിയിലായത്. 2024 മാര്‍ച്ചിൽ പാവുമ്പയിലെ വീടിൻ്റെഅടുക്കള വാതില്‍ പൊളിച്ച് അകത്തുകയറി സ്വര്‍ണവും പണവും കവരുകയായിരുന്നു.
ആറ് പവനോളം സ്വര്‍ണവും 15,000 രൂപയും മോഷണം പോയിരുന്നു. പൊലീസിന് സ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളം കേസിലെ തുമ്പാകുകയും പിന്നാലെ നടന്ന അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

