
കല്പാത്തിയിൽ ദേവരഥ സംഗമത്തിന് ഇനി നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുൻവശത്തുള്ള തേരുമുട്ടിയിൽ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെ കൽപാത്തി ദേവരഥ സംഗമമാകും. ആ കാഴ്ച കണ്ടു തൊഴാൻ പതിനായിരങ്ങൾ ആണ് എത്തിയിരിക്കുന്നത്.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകളാണു പ്രദക്ഷിണ വഴികളിലുള്ളത്. പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ ഇന്നു രാവിലെ രഥാരോഹണം നടന്നു.
ഭഗവാനെ ഗ്രാമത്തിലൂടെ ഭക്തരുടെ അടുത്തേക്ക് എത്തിക്കാൻ നൂറുകണക്കിനാളുകളാണ് തേരു വലിക്കാനെത്തുക. തിങ്കളാഴ്ച കൊടിയിറക്കത്തോടെ രഥോത്സവം സമാപിക്കും.
ENGLISH SUMMARY: At the Therumutti in front of the Vishalakshi Sametha Viswanatha Swami Temple, the majestic temple chariots will face each other at Trisandhya, marking the divine convergence of the Devarathams.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

