
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി ഫെബ്രുവരി 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ കൈമാറും. മേപ്പാടിയിൽ നടന്ന സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഓരോ കുടുംബത്തിനെയും തെരഞ്ഞെടുത്തത്. ദുരന്തബാധിതരെ ചേർത്തുപിടിക്കുന്ന സർക്കാരിന്റെ നടപടികളെ അതിജീവിതർ ആശ്വാസത്തോടെയാണ് സ്വീകരിച്ചത്.
നറുക്കെടുപ്പിനിടെ പലരുടെയും മുഖത്ത് ആനന്ദക്കണ്ണീർ കാണാമായിരുന്നു. വീടും 7 സെൻ്റ് സ്ഥലവും ആണ് ദുരന്ത്ബാധിതർക്ക് ലഭിക്കുക. ദുരന്തം നടന്ന് അധികകാലം കാത്തിരിക്കാതെ സ്വന്തമായി ഒരു വീടെന്ന ആശ്വാസം സർക്കാർ സാധ്യമാക്കിയതിന്‍റെ നന്ദിയും ആ മുഖങ്ങളിൽ ദൃശ്യമായിരുന്നു.
ലഭിച്ച വീടുകളുടെ അടിസ്ഥാനത്തിൽ പട്ടയവും വൈദ്യുതി കണക്ഷനും ഉൾപ്പെടെ ഇന്നു തന്നെ രജിസ്റ്റർ ചെയ്ത് നൽകുകയും ചെയ്യും. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ കട നഷ്ടപ്പെട്ട സംരംഭകർക്കും വ്യാപാരികൾക്കും നഷ്ടപരിഹാരത്തുക സർക്കാർ നൽകുമെന്നും മന്ത്രി ഒ ആർ കേളു പ്രഖ്യാപിച്ചു. 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്.
മന്ത്രി ഒ ആർ കേളു, കളക്ടർ ഡി ആർ മേഘശ്രീ, ടി സിദ്ധീഖ് എംഎൽഎ, കൽപറ്റ നഗരസഭ ചെയർമാൻ ടി. വിശ്വനാഥൻ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

