
കൽപ്പറ്റ നഗരസഭയിൽ യു ഡി എഫിന് അപ്രതീക്ഷിത തിരിച്ചടി. നഗരസഭ ചെയർമാൻ ആയി പരിഗണിക്കാനിരുന്ന ടി വി രവീന്ദ്രന്റെ നാമനിർദ്ദേശ പത്രിക തള്ളി. നഗരസഭാ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത തീർത്തില്ല എന്നാണ് ആരോപണം. നഗരസഭക്ക് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കുകയും ബാധ്യത തിരിച്ചടക്കാതിരിക്കുകയും ചെയ്തതിനാലാണ് നാമ നിർദ്ദേശ പത്രിക തള്ളിയത്.
നഗരസഭ ആക്ട് 89 ൽ 25 പി പ്രകാരം ആണ് നാമ നിർദ്ദേശ പത്രിക തള്ളിയത്. നഗരസഭയിലെ 23ാം വാർഡിലെ സ്ഥാനാർഥിയായിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയേർഡ് സീനിയർ സൂപ്രണ്ട് സി എസ് പ്രഭാകരൻ പകരം സ്ഥാനാർത്ഥിയായി.
വയനാട്ടിൽ മാത്രമല്ല, കൊല്ലം, കോട്ടയം, എറണാകുളം അടക്കമുള്ള ജില്ലകളിലും യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളിയിട്ടുണ്ട്. കൊല്ലത്ത് ബിജെപി സ്ഥാനാർഥിയുടെ പത്രികയും തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് തുടങ്ങും മുമ്പേ തന്നെ പലയിടത്തും പരാജയം രുചിച്ചതിന്റെ തിരിച്ചടിയിലാണ് യുഡിഎഫ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

