കാനത്തിൽ ജമീല എംഎൽഎയ്ക്ക് വിട നൽകി ജന്മനാട്

FUNERAL

അർബുദ ബാധയെ തുടർന്ന് അന്തരിച്ച കൊയിലാണ്ടി എംഎൽഎയും സിപിഐ എം നേതാവുമായ കാനത്തിൽ ജമീലയ്ക്ക് വിട നൽകി ജന്മനാട്. വൈകിട്ട് 5 ന് ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദിലാണ് സംസ്‌കാരം നടന്നത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ സി പി ഐ (എം) നേതാക്കളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. 8 മണി മുതൽ 10 വരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും തുടർന്ന് 11 മണി മുതൽ കൊയിലാണ്ടി ടൗൺഹാളിലും ഉച്ചകഴിഞ്ഞ് തലക്കുളത്തൂരും പൊതുദർശനത്തിന് വച്ചു .

ALSO READ: ‘മസാലബോണ്ട് സംബന്ധിച്ച ED-യുടെ അന്വേഷണം ഉള്ളിയുടെ തൊലി പൊളിക്കുന്നതുപോലെയായി; കിഫ്ബി മസാലബോണ്ട് പണം വിനിയോഗിച്ചിട്ടുള്ളത് ചട്ട പ്രകാരം എല്ലാ മാനദണ്ഡവും പാലിച്ചു തന്നെ’; ഡോ. ടി എം തോമസ് ഐസക്ക്

രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകളാണ് വിവിധയിടങ്ങളിൽ പ്രിയപ്പെട്ട എംഎൽഎയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News