സമൂഹത്തിൽ വേരോടുന്ന പ്രതിലോമകരമായ ആശയങ്ങളെ പ്രതിരോധിക്കാൻ പറഞ്ഞ ഉണർത്തു പാട്ടായിരുന്നു ‘കണ്ണട’; മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi-vijayan-

ഭരണസംവിധാനത്തിൽ മതസംവിധാനങ്ങൾക്ക് പ്രാധാന്യം വരുമ്പോൾ കണ്ണടയെന്ന കവിത രൂപപ്പെട്ട കാലത്തേക്കാൾ പ്രസക്തി വർത്തമാനകാലത്ത് ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുരുകൻ കാട്ടാക്കടയുടെ കണ്ണടയടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്നത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ പ്രതിഫലനം ആണ് കണ്ണട കവിത. വംശീതയ്ക്ക് മേൽക്കൈ ഉണ്ടായിരുന്ന സാഹചര്യം അന്നുണ്ടായിരുന്നു. സമൂഹത്തിൽ വേരോടുന്ന പ്രതിലോമകരമായ ആശയങ്ങളെ പ്രതിരോധിക്കാൻ പറഞ്ഞ ഉണർത്തു പാട്ടായിരുന്നു കണ്ണടയെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണടയിലൂടെ കവി പറഞ്ഞ കാര്യങ്ങളെല്ലാം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു.


രാജ്യത്താകെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്കാലവും പുരോഗമന രാഷ്ട്രീയം ഉയർത്തിപ്പിടിച്ച വ്യക്തിയാണ് മുരുകൻ കാട്ടാക്കട. കവിയുടെ രാഷ്ട്രീയം ഇടതുപക്ഷ വിരുദ്ധമാണെങ്കിൽ ഉൽകൃഷ്ടമാണെന്നും, ഇടതുപക്ഷം ആണെങ്കിൽ അതമമാണെന്നും
പറയുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പുരോഗമന രാഷ്ട്രീയത്തോട് ചേർന്ന് അതുകൊണ്ടാണ് മുരുകൻ കാട്ടാക്കടയ്ക്ക് നല്ല കവിതകൾ എഴുതാൻ കഴിഞ്ഞതെന്ന് താൻ വിശ്വസിക്കുന്നു.മലയാളം കവിതകളെ ജനകീയവൽക്കരിച്ചത് ഗ്രന്ഥശാലകളാണ്.

Also read; ഒരു ജനതയ്ക്ക് സ്വപ്ന സാക്ഷാത്കാരം; അമ്പൂരി കുമ്പിച്ചല്‍കടവ് പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

ഇലക്ട്രോണിക് മാധ്യമങ്ങൾ അതിന് ആക്കം നൽകി.ഗ്രന്ഥശാലകൾ നാടിൻറെ അനൗപചാരിക സർവകലാശാലകളാണെന്നും വായനയുടെ കാലം കഴിഞ്ഞെന്ന ധാരണ ചിലർക്കുണ്ടെന്നും എന്നാൽ അത് ഉയരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നാടിന് ഒട്ടേറെ പ്രതിഭകളുടെ പാരമ്പര്യമുണ്ട്. അതിൽ ഇങ്ങേ അറ്റത്തെ കണ്ണിയാണ് മുരുകൻ കാട്ടാക്കട. കവിതകളിൽ ഭൂരിഭാഗവും കുറച്ചു കഴിയുമ്പോൾ വിസ്മൃതിയിലേക്ക് തള്ള പെട്ടു പോകാറുണ്ട് എന്നാൽ കാൽ നൂറ്റാണ്ട് കാലം വിസ്മൃതിയിലേക്ക് തള്ളാതെ അനുവാചകരുടെ മനസ്സിൽ കുടികൊള്ളുക എന്നത് അപൂർവ്വം രചനകൾക്ക് ലഭിക്കുന്ന ഒന്നാണെന്നും അതാണ് മുരുകൻ കാട്ടാക്കടയുടെ കണ്ണടയ്ക്ക് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News