
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചപ്പോൾ വിവിധ വാർഡുകളിൽ എൽഡിഎഫിന് എതിരല്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കണ്ണൂരിൽ വിവിധ സ്ഥലങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചത്.
കണ്ണപുരം പഞ്ചായത്തിൽ രണ്ട് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 13 ആം വാർഡിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥിയായ രേഷ്മ പി വിയും 14 ആം വാർഡിലേക്ക് മത്സരിക്കുന്ന രതി പി എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ALSO READ: റാന്നിയിൽ ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥിയെന്ന് വ്യാജപ്രചരണം; പരാതി നൽകി സിപിഐഎം
അതോടൊപ്പം ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലും എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ, ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു. ഇവരെല്ലാം സിപിഐഎം സ്ഥാനാർഥികളാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

