
മലിനജല ശുദ്ധീകരണ പ്ലാന്റ് കരാര്‍ വിവാദത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന് കനത്ത തിരിച്ചടി. ടെണ്ടര്‍ നടപടികള്‍ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി അമൃത് പദ്ധതി ഉന്നതാധികാര സ്റ്റിയറിങ്ങ് കമ്മറ്റി ടെണ്ടര്‍ റദ്ദാക്കി. കരാര്‍ നല്‍കിയതിലെ അഴിമതി സിപിഐ എം ചൂണ്ടിക്കാട്ടിയിരുന്നു
അമൃത് പദ്ധതിയുടെ ഭാഗമായ മരക്കാര്‍ക്കണ്ടി മലിനജല ശുദ്ധീകരണ പ്ലാന്റ് അഴിമതിയുടെ രേഖകള്‍ സിപിഐ എം ജില്ല സെക്രട്ടറി കെ കെ രാഗേഷാണ് പുറത്ത് വിട്ടത്.നാല്‍പ്പത് കോടിയുടെ പദ്ധതിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് 167.7 കോടി രൂപയ്ക്കാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ടെണ്ടര്‍ നല്‍കിയത്. കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പിലാക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കുകയായിരുന്നു. ടെണ്ടര്‍ നടപടികള്‍ സുതാര്യമല്ലെന്ന് കണ്ടെത്തി അമൃത് പദ്ധതി ഹൈപവര്‍ സ്റ്റിയറിങ് കമ്മറ്റി ടെണ്ടര്‍ റദ്ദാക്കിയത് കണ്ണൂര്‍ കോര്‍പ്പറേഷന് കനത്ത തിരിച്ചടിയായി. എല്‍ഡിഎഫ് ഉയര്‍ത്തിയ അഴിമതി ആരോപണം ശരിവയ്ക്കുന്നതാണ് ടെണ്ടര്‍ റദ്ദാക്കിയ നടപടി.ടെണ്ടര്‍ റദ്ദാക്കിയത് രാഷ്ട്രീയ പ്രേരിതമെന്നായിറുന്നു മേയര്‍ മുസ്ലിഹ് മoത്തിലിന്റെ പ്രതികരണം.
കേരള വാട്ടര്‍ അതോറിറ്റി വഴി പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്നാണ് അമൃത് പദ്ധതി ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ അഴിമതിക്കെതിരെ എല്‍ ഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

