കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനം പിടിവലി വിടാതെ കോൺ​ഗ്രസും ലീ​ഗും; അവസാനം പങ്കിടാൻ തീരുമാനം

kannur corporation

കോർപ്പറേഷനുകളിലേയും മുൻസിപ്പാലിറ്റികളിലേയും അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കുകയാണ്. ഇതിനിടയിൽ കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനം കോൺഗ്രസ്സും മുസ്ലിം ലീഗും രണ്ടര വർഷം വീതം പങ്കിടാനാണ് തീരുമാനം. കോൺഗ്രസ്സിലെ പി ഇന്ദിരയാണ് യുഡിഎഫിൻ്റെ മേയർ സ്ഥാനാർത്ഥി.മുസ്ലീം ലീഗിലെ കെ പി താഹിറാണ് ഡപ്യൂട്ടി മേയർ സ്ഥാനാർത്ഥി.എൽഡിഎഫി ലെ വികെ പ്രകാശിനി മേയർ സ്ഥാനത്തേക്കും എം പി അനിൽകുമാർ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും.

കഴിഞ്ഞ തവണയും സമാനമായായിരുന്നു കോൺ​ഗ്രസും ലീ​ഗും മേയർ സ്ഥാനം പ​ങ്കിട്ടത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞും കോൺ​ഗ്രസ് മേയർ സ്ഥാനം ഒഴിഞ്ഞു കൊടുക്കാത്തത് മുസ്ലീം ലീ​ഗിൽ വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. സംസ്ഥാന നേതൃത്വമുൾപ്പെടെ ഇടപെട്ടാണ് അന്ന് താൽക്കാലിക ശമനമുണ്ടായത്. ഈ പ്രശ്നങ്ങൾ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും വലിയ ചർച്ചയായിരുന്നു. കോൺ​ഗ്രസ് മുസ്ലീം ലീ​ഗ് പോര് തെരഞ്ഞെടുപ്പിൽ പരസ്യമായിരുന്നു. സീറ്റുകൾ സംബ​ന്ധിച്ച് വലിയ പ്രശ്നങ്ങൾ നടന്നിരുന്നു. മുസ്ലീം ലീ​ഗിന് പരി​ഗണന തരുന്നില്ലെന്ന പരാതിയും ഉണ്ടായിരുന്നു. ഇത് പ്രവർത്തകർക്കിടയിലും ഭിന്നിപ്പുണ്ടാക്കിയിരുന്നു.

Also read; പാലാ നഗരസഭയിലെ കീ‍ഴടങ്ങല്‍: അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് കൗൺസിലർമാർ

ഇപ്പോൾ ചർച്ചകൾക്കൊടുവിൽ മേയർ സ്ഥാനം രണ്ടര വർഷത്തേക്ക് വീതിച്ചെടുക്കാം എന്ന തീരുമാനത്തിലെത്തിയെങ്കിലും കഴിഞ്ഞ വർഷത്തെപ്പോലെ സീറ്റിൽ കടിച്ചുതൂങ്ങുന്ന അവസ്ഥയും ലീ​ഗിനെ പരി​ഗണിക്കാത്ത സ്ഥിതിയും ഇത്തവണയുമുണ്ടോകുമോ എന്ന ആശങ്കയും ഇതിന്മേലുള്ള അതൃപ്തികളും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News