
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ (KSBC) കാഞ്ഞങ്ങാട്ടെ പ്രീമിയം ഔട്ട് ലെറ്റായ എഫ്.എൽ.01 ഷോപ്പ് നമ്പർ 14008-ൽ മദ്യം മോഷ്ടിച്ച സംഭവത്തിൽ ഷോപ്പ് ഇൻചാർജ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നവംബർ 4-ന് വൈകുന്നേരം ഏഴുമണിയോടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഷോപ്പിൽ കടന്ന് ഓഫിസേഴ്സ് ചോയ്‌സ് വിസ്‌കി (Officers Choice Whisky) 750 എം.എൽ ഒരു ബോട്ടിലും എംസി വിഎസ്‌ഒപി (MC VSOP) 1000 എം.എൽ ഒരു ബോട്ടിലും എടുത്ത് ബിൽ അടിക്കാതെ പുറത്തേക്ക് കടക്കാൻ ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്.
ഇത് ശ്രദ്ധയിൽപ്പെട്ട ബില്ലിംഗ് സ്റ്റാഫ് ആ വ്യക്തിയെ വിളിച്ചപ്പോൾ, അയാൾ എം സി വി എസ് ഒ പി 1000 എം.എൽ മദ്യം അവിടെ തന്നെ വെച്ച് ഓഫീസേഴ്സ് ചോയ്സ് വിസ്കിയുടെ 750 എം.എൽ ബോട്ടിൽ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞുവെന്നാണ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഷോപ്പ് ഇൻചാർജ് കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: മകൻ സിപിഐഎം സ്ഥാനാർഥിയായി; അച്ഛനെ ജോലിയില്‍ നിന്ന് വിലക്കി ഐഎൻടിയുസി
സംശയം തോന്നിയാണ് സി സി ടി വി ദൃശ്യം പരിശോധിച്ചത്. ഇതിലാണ് ഇയാൾ അരയിൽ മദ്യകുപ്പി തിരുകി വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ഔട്ട് ലെറ്റ് മാനേജർ പറഞ്ഞു. ഇടയ്ക്കിടെ സ്റ്റോക്കിൽ മദ്യകുപ്പിയുടെ കുറവ് കണ്ടെത്താറുണ്ട്. ബില്ലടിക്കുമ്പോൾ വരുന്ന പിശകായിരിക്കുമെന്നാണ് കരുതിയതെന്നും തങ്ങളുടെ കൈയ്യിൽ നിന്നും പണമെടുത്ത് അടക്കാറാണ് പതിവെന്നും മാനേജർ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

