
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി വാർഷിക മഹാസമ്മേളനത്തിന്റെ വിളംബരം ശനിയാഴ്ച കോട്ടയ്ക്കൽ പുത്തൂരിൽ നടന്നു. സമസ്തയിലേക്ക് തിരികെ വരണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ.
ഇത്തരം സഖ്യം ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തിക്കളയുമെന്നും കൂട്ടുകെട്ടിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്നും പ്രമേയം. സുന്നി ഐക്യ ചർച്ചകൾക്കിടയിൽ പിളർപ്പിൻ്റെ കാരണങ്ങളും കാന്തപുരം ഓർമിപ്പിച്ചു
പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തും. സങ്കുചിതമായ വർഗീയ ധൃവീകരണത്തിലേക്ക് നയിക്കും. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴ്ച് വോട്ടുകൾ ഏകീകരിക്കരുത്. ഇത്തരം കൂട്ടുകെട്ടുകളിൽ നിന്ന് പിന്മാറണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഐക്യ ചർച്ചകൾ തുടരാമെന്ന് പറഞ്ഞ കാന്തപുരം പിളർപ്പിന്റെ കാരണങ്ങളും ഓർമിപ്പിച്ചു. ഐക്യ സംഘമെന്ന പേരിൽ ചിലർ അനൈക്യം ഉണ്ടാക്കി.
ജമാഅത്തെ ഇസ്ലാമി സലഫി ആശയങ്ങളുമായി സഹകരണമുണ്ടാക്കുന്ന മുസ്ലിം ലീഗുമായി യോജിച്ചു പോവുന്ന മുസ്ലിം ലീഗുമായി ഒന്നിച്ചിരിക്കുന്ന ഇകെ വിഭാഗവുമായിയുള്ള ഐക്യം നടക്കില്ലെന്ന് സൂചനയാണ് കാന്തപുരം നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

