
തരൂർ കാരമല ചില്‍ഡ്രന്‍സ് ആന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസമാണ് ഉദ്‌ഘാടനം ചെയ്തത്. ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായാണ് കുട്ടികൾക്കായി കളിസ്ഥലവും പാർക്കും ഒരുക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന പദ്ധതിയിൽ 100 ഗ്രാമങ്ങളിൽ ടൂറിസം ആരംഭിക്കാൻ പോവുകയാണെന്നും കാരമല കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ മന്ത്രി ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. വർഷങ്ങളായി കാട് പിടിച്ച് കിടന്നിരുന്ന സ്ഥലമായിരുന്നു ഇതെന്നും ഇന്ന് ജനങ്ങളുടെ പ്രിയപ്പെട്ട ഇടമാണ് ഈ കാരമല എന്നും പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
അന്നും
ഇന്നും
ഇതാണ് കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ച പാലക്കാട് ജില്ലയിലെ തരൂർ നിയോജക മണ്ഡലത്തിലെ
കാരമല ചിൽഡ്രൻസ് ആൻഡ് അഡ്വഞ്ചർ പാർക്ക്.
ഈ പ്രദേശം വർഷങ്ങളായി കാട് പിടിച്ച് കിടന്നിരുന്ന സ്ഥലമായിരുന്നു .
മാലിന്യ പ്രശ്നങ്ങൾ കാരണം ജനങ്ങൾ പ്രയാസം അനുഭവിച്ച സ്ഥലം. അങ്ങനെയുള്ള കാരമലയിൽ ടൂറിസം വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഡെസ്റ്റിനേഷൻചലഞ്ച് പദ്ധതിയുടെ ഭാഗമായി പുതിയൊരു പാർക്ക് ആരംഭിച്ചു. തരൂർ ഗ്രാമ പഞ്ചായത്ത് മുൻകൈ എടുത്ത് പദ്ധതി യാഥാർത്ഥ്യമാക്കി.
ഇന്ന് ജനങ്ങളുടെ പ്രിയപ്പെട്ട ഇടമാണ് ഈ കാരമല..
ജില്ലാ ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയും തരൂര്‍ പഞ്ചായത്ത് 33.5 ലക്ഷം രൂപയും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും ചെലവഴിച്ചാണ് നിര്‍മാണം നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

