ഉത്തര കേരളത്തെ ചുവപ്പിച്ച കരിവെള്ളൂർ സമരത്തിൻ്റെ ഉജ്വല സ്മരണകൾക്ക് ഇന്ന് 79 വയസ്സ്

കാലത്തെ ചുവപ്പിച്ച കരിവെള്ളൂർ സമരത്തിൻ്റെ ഉജ്വല സ്മരണകൾക്ക് ഇന്ന് 79 വയസ്സ്. 1946 ഡിസംബർ 20 നാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ കീനേരി കുഞ്ഞമ്പുവും തിടിയിൽ കണ്ണനും രക്തസാക്ഷികളായത്. ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മ പുതുക്കിയാണ് ഓരോ രക്തസാക്ഷി ദിനവും കടന്ന് പോകുന്നത്.

1946 ഡിസംബർ 20.കുണിയൻ പുഴയുടെ തീരത്തെ ചെളിമണ്ണിനൊപ്പം കർഷക പോരാളികളുടെ ചോരയും പടർന്നൊഴുകിയ ദിനം. സാമ്രാജ്യത്വത്തിന്റെ നിറതോക്കുകളെ ഭയക്കാതെ കർഷക പോരാളികൾ നടത്തിയ ധീരമായ ചെറുത്തുനിൽപ്പ്. വടക്കേ മലബാറിലെ കർഷക കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കരിവെള്ളൂർ സമരം. ചിറക്കൽ രാജാവിന്റെ ഗുണ്ടകളെയും എം എസ് പി ക്കാരെയും ധീരമായി നേരിട്ട് കീനേരി കുഞ്ഞമ്പുവും തിടിയിൽ കണ്ണനും രക്തസാക്ഷിത്വം വരിച്ചു. നിരവധി കർഷക പോരാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ദിവസങ്ങളോളം തുടർന്ന പോലീസ് നരനായാട്ട്.

ALSO READ: പയ്യോളി നഗരസഭയിൽ കോൺഗ്രസ് – ബിജെപി വോട്ട് കച്ചവടം; ഓഡിയോ സന്ദേശം പുറത്ത്

സാമ്രാജ്യത്യ ഭീകരതയ്ക്ക് മുന്നിൽ കമ്യൂണിസ്റ്റ് ധീരത തോറ്റില്ല. കരിവെള്ളൂർ കൊളുത്തിയ വിപ്ലവാഗ്നി വടക്കേ മലബാറിൽ ആളിപടർന്നു. കേരളത്തിലെ സ്വാതന്ത്ര്യ സമര കർഷക തൊഴിലാളി പോരാട്ടത്തിലെ ജ്വലിക്കുന്ന അധ്യായമായി മാറുകയായിരുന്നു കരിവെള്ളൂർ. ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മ പുതുക്കിയാണ് ഓരോ രക്തസാക്ഷി ദിനവും കടന്ന് പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News