
കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു.
മംഗലാപുരം – കോയമ്പത്തൂർ ഇൻ്റർസിറ്റി ട്രെയിൻ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ആണ് രാജേഷിനെ ഇടിച്ചത്. 12 മണിയോടെ ആയിരുന്നു അപകടം.
അപകടത്തിൽ ശരീരത്തിന്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി. ട്രെയിൻ കുമ്പള സ്റ്റേഷനിൽ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്. നിലവിൽ മൃതദേഹം കാസർകോഡ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

